കുമ്പള: ജില്ലയിൽ തുല്യതാ കോഴ്സിലേക്ക് ഏറ്റവും കൂടുതൽ പേർക്ക് അവസരം നൽകി സാക്ഷരതാ പ്രവർത്തനത്തിൽ മികച്ച നേട്ടം കൈവരിച്ചthinulla സംസ്ഥാന സർക്കാറിന്റെ അവാർഡ് നേടിയ കുമ്പള ഗ്രാമപഞ്ചായത്തിലെ വിലാസിനി ടീച്ചറെ മൊഗ്രാൽ ദേശീയവേദി അനുമോദിച്ചു.
ലോക സാക്ഷരതാ ദിനത്തിലാണ് തിരുവനന്തപുരത്ത് വിദ്യാഭ്യാസ മന്ത്രി എൻ ഷംശു ദ്ദീനിൽ നിന്ന്
വിലാസിനി ടീച്ചർ അവാർഡ് ഏറ്റുവാങ്ങിയത്. കുമ്പള ഗ്രാമപഞ്ചായത്തിന് ഇത് അഭിമാനകരമായ നേട്ടമായി.
ദേശീയവേദി ട്രഷറർ എം എ അബൂബക്കർ സിദ്ദീഖ്,വൈസ് പ്രസിഡണ്ട് മുഹമ്മദ്,എക്സിക്യൂട്ടീവ് അംഗം മുഹമ്മദ് ,ഷക്കീൽ- അബ്ദുള്ള എന്നിവർ ചേർന്ന് വിലാസിനി ടീച്ചർക്ക് മെമന്റോ കൈമാറി.







