ജെ.പി കോളനിയിലെ ജ്യോതിഷ് വധശ്രമക്കേസ്; പിടികിട്ടാപ്പുള്ളി കോയമ്പത്തൂരില്‍ പിടിയില്‍

കാസര്‍കോട്: അണങ്കൂര്‍, ജെ.പി കോളനിയിലെ ജ്യോതിഷിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പിടികിട്ടാപ്പുള്ളി അറസ്റ്റില്‍. തളങ്കര, പള്ളിക്കാല്‍,പടുപ്പില്‍ ഹൗസിലെ അബ്ദുല്‍ ഷഹീര്‍ അനസി (33)നെയാണ് ജില്ലാ പൊലീസ് മേധാവിയുടെ സ്‌ക്വാഡ് കോയമ്പത്തൂരില്‍ വച്ച് പിടികൂടിയത്.
2013ല്‍ ആണ് കേസിനാസ്പദമായ സംഭവം. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു ജ്യോതിഷ്. ചെങ്കള, സന്തോഷ് നഗറില്‍ എത്തിയപ്പോള്‍ ഒരു സംഘം തടഞ്ഞു നിര്‍ത്തി ആക്രമിച്ചു വധിക്കാന്‍ ശ്രമിച്ചുവെന്നാണ് പൊലീസ് കേസ്. പ്രസ്തുത കേസില്‍ അബ്ദുല്‍ ഷഹീര്‍ അനസിനെ അറസ്റ്റു ചെയ്തിരുന്നുവെങ്കിലും ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് പ്രതിയെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page