ഭാര്യ ആത്മഹത്യ ചെയ്തതിന്റെ 28-ാം ദിവസം ഭര്‍ത്താവ് തൂങ്ങി മരിച്ചു; ജീവനൊടുക്കിയത് ഭാര്യ തൂങ്ങി മരിച്ച അതേ ഫാനില്‍

കാസര്‍കോട്: ഭാര്യ ജീവനൊടുക്കിയതിന്റെ മനോവിഷമത്തില്‍ കഴിയുകയായിരുന്ന ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പരപ്പ, ബിരിക്കുളം, കുറുമ്പായിയിലെ കെ.പവിത്രന്‍(58) ആണ് ജീവനൊടുക്കിയത്. കര്‍ഷകനായിരുന്നു. ഇന്നലെ (വ്യാഴം) രാത്രി പത്തരമണിയോടെ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. സംഭവസമയത്ത് വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. ജോലിക്ക് പോയ മകന്‍ തിരിച്ചെത്തിയപ്പോഴാണ് പവിത്രനെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. ഇതേ ഫാനില്‍ പവിത്രന്റെ ഭാര്യ ഗീത ആഗസ്റ്റ് 14ന് തൂങ്ങി മരിച്ചിരുന്നു. പരേതനായ പൊക്കന്‍-വട്ടിച്ചി ദമ്പതികളുടെ മകനാണ്. മക്കള്‍: വൈശാഖ് (ലോറി ഡ്രൈവര്‍), വൈഷ്ണവ് (ബസ് കണ്ടക്ടര്‍).
വെള്ളരിക്കുണ്ട് പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page