കാസര്‍കോട്: കല്‍പ്പണയിലെ ഷെഡില്‍ പുള്ളിമുറിയെന്ന ചൂതാട്ടം നടത്തുകയായിരുന്ന അഞ്ചുപേര്‍ അറസ്റ്റില്‍. കളിക്കളത്തില്‍ നിന്നു 39,200 രൂപയും ചീട്ടുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. കോയിപ്പാടി, ബദ് രിയ്യ നഗറിലെ കല്‍പ്പണയില്‍ ചൂതാട്ടം നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് ഇന്ന് (വെള്ളി) പുലര്‍ച്ചെ കുമ്പള എസ് ഐ എസ് അനൂപിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്ത് എത്തിയത്.
മംഗല്‍പ്പാടി, മണ്ണംകുഴി, ബിസ്മില്ലാ മന്‍സിലില്‍ അഹമ്മദ് സുല്‍ത്താന്‍ (49),മംഗ്‌ളൂരു, തെങ്ക, ഇടപ്പത്തുവിലെ ഇസ്മയില്‍ ഷെരീഫ് (53), ഉളിയത്തടുക്ക, നാഷണല്‍ നഗറിലെ സര്‍ഫ്രാസ് (35), ബണ്ട്വാള്‍, ബിമുദ, ശാന്തിഅംഗഡി ഹൗസിലെ ഷമീര്‍ (46), മംഗ്‌ളൂരു, അത്താവരയിലെ അബ്ദുല്‍ മജീദ് (40) എന്നിവരെയാണ് പിടികൂടിയത്.







