സമരത്തിനെന്ത് രാവും പകലും? : കെഎസ്ടിഎയുടെ പ്രചരണ വീഡിയോ വൈറൽ

കാസർകോട് : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഇടത് അധ്യാപക സംഘടനയായ കെ എസ് ടി എ 19ന് നടത്തുന്ന ജില്ലാ മാർച്ചിന്റെയും ധർണാസമരത്തിന്റെയും പ്രചരണാർത്ഥം ഒരുക്കിയ ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. ജീവനക്കാരെ ബാധിക്കുന്ന നയങ്ങൾ തുറന്നുകാട്ടുകയാണ് താത്വിക അവലോകനം എന്ന ഒന്നര മിനിറ്റ്
ഹ്രസ്വചിത്രം .

വലതുപക്ഷ സൈബർ ലോകം എല്ലാ കാലത്തും സന്ദേശം എന്ന സിനിമയിലെ കോട്ടപ്പള്ളിയുടെ കഥാപാത്രത്തെ ഉപയോഗിച്ച് ഇടതുപക്ഷത്തിനെതിരെ നടത്തുന്ന പ്രചാരണത്തിന്റെ പശ്ചാത്തലത്തിലാണ്ഈ ഹ്രസ്വചിത്രം ഉണ്ടാക്കിയിട്ടുള്ളത്.

സിനിമാ സന്ദർഭം ഉൾപ്പെടുത്തി റീൽ ചിത്രീകരിക്കുന്ന വലതുപക്ഷ അധ്യാപകർ പോലും മൂന്നു മാസത്തെ യുഡിഎഫ് ഭരണം തീർത്ത അധ്യാപക വിരുദ്ധ വിസ്മയത്തെ തിരിച്ചറിയുന്നതും തിരുത്താൻ രാവെന്നോ പകലെന്നോ നോക്കാതെ സമരത്തിനിറങ്ങണമെന്ന സന്ദേശത്തോടെയുമാ ണ് ചിത്രം അവസാനിക്കുന്നത്.

അനിൽ നടക്കാവ് രചനയും രാഹുൽ ഉദിനൂർ സംവിധാനവും നിർവഹിച്ച ചിത്രത്തിൽ
അധ്യാപകരായ ടി.അജയകുമാർ സഞ്ജയൻ ,രാകേഷ് , ജയ്ദീപ് ,രാഗേഷ് എന്നിവരാണ് അഭിനേതാക്കൾ. ഉഭേഷ് ചീമേനി ക്യാമറയും ശ്രീനേഷ് കയ്യൂർ എഡിറ്റിങും നിർവഹിച്ചു.

കെ.എസ്.ടി.എ കാസർകോട് ജില്ലാ കമ്മിറ്റിയാണ് ചിത്രത്തിന്റെ നിർമ്മാ താക്കൾ .

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page