കൊടുംക്രൂരത; ഒന്നരവയസ്സുകാരിയെ കഴുത്തറുത്ത് കൊന്നു; മാതാവ് കസ്റ്റഡിയിൽ

തിരുവനന്തപുരം: മലയിന്‍കീഴ് വിളവൂര്‍കല്ലില്‍ ഒന്നരവയസ്സുള്ള കുട്ടിയെ മാതാവ് കഴുത്തറുത്തു കൊലപ്പെടുത്തി. മലയിൻകീഴ് പൊലീസ് സ്റ്റേഷൻ പരിധിയിലെ വിളവൂർക്കലിൽ ഒറ്റയിൽ ആശുപത്രിക്ക് സമീപം വ്യാഴാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് സംഭവം നടന്നത്. അഭിജിത്ത്-ക്രിസ്റ്റി ദമ്പതികളുടെ മകളായ അന്ന എന്ന ഇവാനി ആണ് മരിച്ചത്. വൈകുന്നേരം കുഞ്ഞിനെയും എടുത്ത് ക്രിസ്റ്റി മുറിയിൽ കയറി വാതിലടച്ചു. ശേഷം കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തി. ഏറെനേരം കഴിഞ്ഞിട്ടും വാതിൽ തുറക്കാത്തതിനെത്തുടർന്നു മുത്തശ്ശി വാതിലില്‍ തട്ടിയപ്പോള്‍ ക്രിസ്റ്റി പുറത്തിറങ്ങി വന്ന് താന്‍ കുഞ്ഞിനെ കൊന്നുവെന്നു പറയുകയായിരുന്നു. തുടർന്ന് …

മൊഗ്രാൽ കടപ്പുറം മുഹമ്മദ് കുഞ്ഞി അന്തരിച്ചു

മൊഗ്രാൽ: മുംബൈയിൽ വ്യാപാരിയായിരുന്ന മൊഗ്രാൽ നാങ്കി കടപ്പുറം റഷീദ മൻസിൽ സൂപ്പി മുഹമ്മദ് കുഞ്ഞി (70 )അന്തരിച്ചു.കടപ്പുറം ഖിളർ മസ്ജിദ് കമ്മിറ്റി വൈസ് പ്രസിഡന്റായിരുന്നു.ഭാര്യ:ഫാത്തിമ.മക്കൾ:സിദ്ദീഖ്, ആരിഫ്,റഷീദ.മരുമക്കൾ:അർഫാന (കല്ലങ്കൈ)ഷാഹിന (ഉപ്പള)ഫൈസൽ(ചെമനാട് ).സഹോദരങ്ങൾ: കദീജ,പരേതരായ മറിയമ്മ,ബീബിഞ്ഞി,ആയിഷ.മയ്യിത്ത് മൊഗ്രാൽ കടപ്പുറം വലിയ ജുമാ മസ്ജിദ് അങ്കണത്തിൽ ഖബറടക്കി.നിര്യാണത്തിൽ ഖിളർ മസ്ജിദ് കമ്മിറ്റി,മൊഗ്രാൽ ദേശീയവേദി,മറക്കാന നാങ്കി അനുശോചിച്ചു.

കോൺഗ്രസ്- സി പി എം ഭായ് ഭായ് ; തൃശ്ശൂർ പാറളം പഞ്ചായത്തിൽ ഇടതു പിന്തുണയോടെ കോൺഗ്രസിന്റെ അവിശ്വാസം പാസായി: രണ്ടാഴ്ചക്കിടയിൽ സംസ്ഥാനത്ത് ബിജെപിക്ക് നഷ്ടമായത് മൂന്ന് പഞ്ചായത്ത് ഭരണം

തൃശ്ശൂർ: പഞ്ചായത്ത് തിരഞ്ഞെടുപ്പിനുശേഷം സംസ്ഥാനത്ത് ബിജെപിക്ക് ഭരണം നഷ്ടപ്പെടുന്ന പഞ്ചായത്തുകളുടെ എണ്ണം മൂന്നായി ഉയർന്നു. മൂന്നിടത്തും കോൺഗ്രസിന്റെ അവിശ്വാസ പ്രമേയത്തെ ഇന്ത്യ മുന്നണി ഘടകകക്ഷി എന്ന പേരിൽ സി.പി.എം. പിന്തുണ ക്കുകയായിരുന്നു. ഇന്ന് തൃശ്ശൂർ പാറളം ഗ്രാമ പഞ്ചായത്ത് ഭരണമാണ് ഇത്തരത്തിൽ ബിജെപിക്ക് നഷ്ടമായത്. കോൺഗ്രസിന്റെ അവിശ്വാസപ്രമേയത്തെ ഇടത്- വലതു മുന്നണികൾ സംഘംചേർന്ന് വിജയിപ്പിച്ചതിന് പിന്നാലെ ഇരുമുന്നണികളും തമ്മിലെ കൂട്ടുകെട്ട് മറനീക്കി പുറത്തുവന്നു എന്ന് ആരോപിച്ച് ബിജെപി പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി . 17 അംഗ …

ദേശീയ കബഡിതാരം ഗിരീഷ് കുമാറിന്റെ പിതാവ് ഞെക്ലി നിടുംപാറയിലെ കുഞ്ഞിരാമന്‍ അന്തരിച്ചു

ഉദുമ: ഞെക്ലി നിടുംപാറയിലെ കുഞ്ഞിരാമന്‍ (ബീഡി രാമന്‍-76) അന്തരിച്ചു. ഭാര്യ: കാര്‍ത്യായനി. മക്കള്‍: മനോജ് കുമാര്‍ കെ (ഇലക്ട്രീഷ്യന്‍), സുജാത കെ (മാനേജര്‍, മുത്തൂറ്റ് പാലക്കുന്ന്), ഗിരീഷ് കുമാര്‍ കെ (റിട്ട.ആര്‍മി, ദേശീയകബഡിതാരം, ഉദുമ കബഡി അക്കാദമിയുടെ മുഖ്യപരിശീലകന്‍), സുമതി കെ, രതീഷ് കുമാര്‍ കെ (മുന്‍ കബഡിതാരം ബാംഗ്ലൂര്‍ സായി). മരുമക്കള്‍: സന്ധ്യ (കാസര്‍കോട് ), കമലാക്ഷന്‍ പള്ളിക്കര (എജ്യുക്കേഷന്‍ വിഭാഗം, കളക്‌ട്രേറ്റ്), നിഷിത (ചായ്യോത്ത്), രവീന്ദ്രന്‍ (ഓരി), സ്മിത (അച്ചാംതുരുത്തി). സഹോദരന്‍: പരേതനായ കൃഷ്ണന്‍ …

കൊടിയമ്മ നുസ്റത്തുൽ ഇസ്‌ലാം സംഘം 24-ാം വാർഷികം; മീലാദ് മെഹ്ഫിൽ നാളെ തുടങ്ങും

കുമ്പള: കൊടിയമ്മ നുസ്റത്തുൽ ഇസ്‌ലാം സംഘം 24-ാം വാർഷികത്തോടനുബന്ധിച്ച് നാളെ മുതൽ 13 വരെ കൊടിയമ്മ ത്വഹാ നഗറിൽ മീലാദ് റാലിയും മീലാദ് മെഹ്ഫിലും സംഘടിപ്പിക്കും.ചടങ്ങിൽ മൂന്നാമത് കെ. ഹംസ ഉസ്താദ് പുരസ്‌കാര വിതരണവും നടക്കും. വെള്ളിയാഴ്ച ഉച്ചയ്ക്ക് മഖാം സിയാറത്ത്, വൈകിട്ട് നാലിന് പ്രസിഡൻ്റ് അഷ്റഫ് കൊടിയമ്മ പതാക ഉയർത്തും. 12ന് വൈകിട്ട് 4 മണിക്ക് 25 മദ്റസകളിലെ വിദ്യാർഥികൾ പങ്കെടുക്കുന്ന സ്‌കൗട്ട് ആൻഡ് ഫ്ലവർ ഷോയുടെ അകമ്പടിയോടെ മീലാദ് സന്ദേശ റാലി നടക്കും. വൈകിട്ട് …

ചെർക്കള റോഡ് നിർമ്മാണം ഇഴഞ്ഞുനീങ്ങുന്നു; മേഘ കമ്പനിയുടെ അനാസ്ഥയ്ക്കെതിരെ ചെങ്കള പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ ദേശീയപാത ഉപരോധിച്ചു

​ കാസർകോട്: ചെർക്കള ഹൈവേ സെക്കൻഡറി റീച്ച് റോഡിന്റെ നിർമ്മാണം വൈകിപ്പിക്കുന്ന മേഘ കമ്പനിയുടെ അനാസ്ഥയ്ക്കെതിരെ ചെങ്കള പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ റോഡ് ഉപരോധം സംഘടിപ്പിച്ചു. റോഡ് നിർമ്മാണം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ദേശീയപാത ഉപരോധത്തിന് പഞ്ചായത്ത് തന്നെ നേതൃത്വം നൽകിയത്. ജില്ലാ ഭരണകൂടം അടിയന്തരമായി ഇടപെട്ട് ഈ വിഷയത്തിൽ പരിഹാരം ഉണ്ടാക്കിയില്ലെങ്കിൽ വരും ദിവസങ്ങളിൽ സമരം കൂടുതൽ ശക്തമാക്കുമെന്ന് ഉപരോധം ഉദ്ഘാടനം ചെയ്ത പഞ്ചായത്ത് പ്രസിഡൻറ് വസന്തൻ അജക്കോട് മുന്നറിയിപ്പ് നൽകി. വൈസ് പ്രസിഡൻറ് ജാസ്മിൻ …

കരിവെള്ളൂരില്‍ ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞു; നീലേശ്വരത്തെ ഡ്രൈവര്‍ മരിച്ചു, മൂന്ന് യാത്രക്കാർക്ക് പരിക്ക്

കരിവെള്ളൂര്‍: ദേശീയപാതയില്‍ ഓട്ടോ നിയന്ത്രണംവിട്ട് മറിഞ്ഞ് നീലേശ്വരം സ്വദേശിയായ ഡ്രൈവർ മരിച്ചു. മൂന്നു യാത്രക്കാർക്ക് പരിക്ക്. പരേതനായ കെ.ടി.എന്‍. രമേശന്റെ മകന്‍ കിഴക്കന്‍ കൊഴുവല്‍ അരമന ഹൗസില്‍ എ.പി. അനില്‍കുമാര്‍ (48) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം കരിവെള്ളൂര്‍ കേരളാ ബാങ്കിന് മുന്നിലായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ അനില്‍ കുമാറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അമ്മ: ലക്ഷ്മി. ഭാര്യ: ദിനൂപ. മകന്‍: ആദി. സഹോദരി: പ്രസീന നിലമ്പൂര്‍.

പെണ്ണുകാണലിന് പോകവെ ബൈക്കില്‍ കാറിടിച്ചു; മാതാവ് മരിച്ചു, മകന്‍ ഗുരുതരാവസ്ഥയില്‍

പാലക്കാട്: നാട്ടുകലില്‍ കാര്‍ ബൈക്കിലിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ബൈക്കോടിച്ച മകന് ഗുരുതര പരിക്ക്. മകന്‍ ഷെരീഫിന്റെ(26) ബൈക്കിന് പുറകിലിരുന്ന് യാത്ര ചെയ്ത മണ്ണാര്‍ക്കാട് സ്വദേശി മൈമുന (46) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയോടെയാണ് അപകടം നടന്നത്. പെണ്ണുകാണലിന് പോവുകയായിരുന്നു ഇരുവരും. പിന്നാലെ വന്ന കാര്‍ ബൈക്കിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. റോഡിലേക്ക്് തെറിച്ചുവീണ ഇരുവരെയും പെരുന്തല്‍മണ്ണയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വ്യാഴാഴ്ച ഉച്ചയോടെ ചികില്‍സയിലിരിക്കെ മൈമൂന മരിച്ചു.

ഗണേശ ചതുര്‍ത്ഥി: 14ന് മധൂര്‍ ക്ഷേത്രത്തില്‍ ജില്ലാതല ഗണപതി ചിത്രരചനാ മത്സരം

മധൂര്‍: ഗണേശ ചതുര്‍ത്ഥി ദിനമായ സെപ്റ്റംബര്‍ 14 ന് മധൂര്‍ ശ്രീ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രത്തില്‍ കൊല്യ ശിവാജി കലാ സംഘം ജില്ലാതല ഗണപതി ചിത്രരചനാ മത്സരം നടത്തും . കാസര്‍കോട് ജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അന്ന് രാവിലെ 9 മണി മുതല്‍ ആരംഭിക്കുന്ന മത്സരത്തില്‍ പങ്കെടുക്കാം. എല്‍പി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് പെന്‍സില്‍ ഡ്രോയിംഗ് മത്സരങ്ങളും യുപി, ഹൈസ്‌കൂള്‍വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും വാട്ടര്‍ കളര്‍ പെയിന്റിംഗ് മത്സരങ്ങളും നടക്കും.താല്‍പ്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ സ്ഥിരീകരണ കത്ത് സഹിതം 13ന് …

വേനല്‍ കടുക്കുന്നതിനിടയില്‍ ഉപ്പളയില്‍ വൈദ്യുതി ഒളിച്ചുകളി; ഉപഭോക്താക്കള്‍ വിഷമത്തില്‍

ഉപ്പള: വേനല്‍ കടുത്തുകൊണ്ടിരിക്കെ ഉപ്പളയില്‍ വൈദ്യുതി ഒളിച്ചുകളി തുടങ്ങിയെന്നു പരാതി.വൈദ്യുതി തുടര്‍ച്ചയായി വന്നും പോയുമിരിക്കുന്നതുകൊണ്ട് വീടുകളിലെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ തകരാറിലാവുന്നു. അത്യുഷ്ണത്തെത്തുടര്‍ന്നു രാത്രി കൊച്ചു കുട്ടികളും മുതിര്‍ന്നവരും ഉറങ്ങാന്‍ കഴിയാതെ വിഷമിക്കുന്നു.വേനല്‍ രൂക്ഷമാവാന്‍ തുടങ്ങുമ്പോള്‍ത്തന്നെ ഇതാണു സ്ഥിതിയെങ്കില്‍ വേനല്‍ കഠിനമാവുമ്പോഴത്തെ സ്ഥിതി എന്തായിരിക്കുമെന്നു സാമൂഹ്യ പ്രവര്‍ത്തകന്‍ മൂസ ആഡ്ക അധികൃതരോട് ആരാഞ്ഞു.

ഡ്യൂട്ടിക്കിടെ കെ.എസ്.ആര്‍.ടി.സി കണ്ടക്ടറെ മര്‍ദ്ദിച്ചു; ബസിന്റെ ട്രിപ്പും മുടക്കി; യാത്രക്കാരനെതിരെ കേസ്

കാസര്‍കോട്: ഡ്യൂട്ടിക്കിടെ കെ.എസ്.ആര്‍.ടി.സി കണ്ടക്ടറെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ യാത്രക്കാരനെതിരെ പൊലീസ് കേസെടുത്തു. കയ്യൂര്‍ ക്ലായിക്കോട് വെള്ളാട്ട് സ്വദേശി സി.വി. ബാബുരാജിന്റെ (55) പരാതിയിലാണ് കണ്ടാലറിയാവുന്ന യാത്രക്കാരനെതിരെ വിദ്യാനഗര്‍ പൊലീസ് കേസെടുത്തത്. ബുധനാഴ്ച രാത്രി ഏഴുമണിക്ക് ചെങ്കള നാലാംമൈല്‍ വെച്ചാണ് സംഭവം. കാസര്‍കോട് നിന്നും കാഞ്ഞങ്ങാട് ഭാഗ ത്തേക്ക് പോകുകയായിരുന്ന കെ എല്‍ 15. എ. 1802 നമ്പര്‍ കെഎ സ്ആര്‍ടിസി ബസില്‍ വച്ച് കണ്ടക്ടറായ പരാതിക്കാരനെ പ്രതി ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ച് കൈകൊണ്ട് അടിക്കുകയും അശ്ലീല ഭാഷയില്‍ …

പ്ലാന്റേഷന്‍ കോര്‍പറേഷന്‍ തോട്ടത്തില്‍ നായാട്ട്; 40 കിലോ മാനിറച്ചിയും തോക്കുമായി ഒരാൾ അറസ്റ്റില്‍, രണ്ടുപേര്‍ രക്ഷപ്പെട്ടു

കാസര്‍കോട്: പ്ലാന്റേഷന്‍ കോര്‍പറേഷന്റെ കീഴില്‍ പാണത്തൂരിലുള്ള പ്ലാന്റേഷന്‍ തോട്ടത്തില്‍ നായാട്ട്. മാനിറച്ചിയും കള്ളതോക്കുമായി ഒരാള്‍ അറസ്റ്റില്‍. കര്‍ണ്ണാടക, കരിക്കെ സ്വദേശി സിദ്ദീഖ് (58)ആണ് അറസ്റ്റിലായത്. ഇയാളില്‍ നിന്നു വേട്ടയാടി പിടിച്ച മാനിന്റെ 40കിലോ ഇറച്ചിയും കള്ളതോക്കും പിടികൂടി.ഇന്ന് (വ്യാഴം) പുലര്‍ച്ചെ രണ്ടരമണിയോടെ കശുമാവിന്‍ തോട്ടത്തിലാണ് മാന്‍ വേട്ട നടന്നത്. പിടിയിലായ സിദ്ദീഖിന്റെ കൈയില്‍ നിന്നു തോക്കു കൂടാതെ രണ്ട് ടോര്‍ച്ച് ലൈറ്റ്, രണ്ട് കത്തികള്‍ എന്നിവ കണ്ടെടുത്തു. ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ (ഗ്രേഡ്)രാജു എം പി …

പുത്തിഗെ, വര്‍ക്കൂടലിലെ സീനപ്പറൈ അന്തരിച്ചു

കാസര്‍കോട്: പുത്തിഗെ, വര്‍ക്കൂടലിലെ സീനപ്പ റൈ (55) അന്തരിച്ചു. ദീര്‍ഘകാലമായി അംഗഡി മൊഗറുവില്‍ ടൈലറാണ്. വലിയ സുഹൃദ് ബന്ധത്തിനു ഉടമയായിരുന്നു.ഭാര്യ: വാസന്തി. മക്കള്‍: വരുണ്‍, കൗശിക്(ഇരുവരും ഗള്‍ഫ്).

ഉദിനൂരിലെ വടക്കെ മഠത്തില്‍ സാവിത്രി അന്തരിച്ചു

തൃക്കരിപ്പൂര്‍: ഉദിനൂര്‍ തെക്കുപുറത്തെ വടക്കെ മഠത്തില്‍ സാവിത്രി (80) അന്തരിച്ചു. ഭര്‍ത്താവ്: വെള്ളിക്കോത്ത് മഠത്തില്‍ അമ്പു ഗുരുക്കള്‍. മക്കള്‍: മോഹനന്‍ പി(പനത്തടി ), പ്രമീള പി(ഉദിനൂര്‍), വിജയന്‍ പി (പനത്തടി). മരുമക്കള്‍: ബിന്ദു (പനത്തടി), ഭാസ്‌കരന്‍ പികെ (കാഞ്ഞങ്ങാട്), ബേബി എം(പനത്തടി). സഹോദരന്‍: പരേതനായ രാഘവന്‍.

ആശുപത്രിയില്‍ കൂട്ടിരിപ്പിനെത്തിയ പതിനാറുകാരിക്കുനേരെ ലൈംഗികാതിക്രമം; ആശുപത്രിയിലെ നഴ്‌സിങ് ഓഫീസറായ യൂട്യൂബര്‍ പിടിയില്‍

കൊല്ലം: ഇഎസ്ഐ ആശുപത്രിയില്‍ കൂട്ടിരിപ്പിനെത്തിയ പതിനാറുകാരിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ നഴ്‌സിങ് ഓഫീസര്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍. ഇതേ ആശുപത്രിയിലെ നഴ്‌സും യൂട്യൂബറുമായ പൂന്തുറ സ്വദേശി മിഗ്ദാദ് (38) ആണ് കൊല്ലം ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്.കഴിഞ്ഞദിവസം പുലര്‍ച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം. ആശുപത്രിയിലെ ലിഫ്റ്റില്‍ വെച്ച് പെണ്‍കുട്ടിക്ക് നേരെ ഇയാള്‍ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. കുട്ടി ബഹളം വച്ചതോടെ യുവാവ് ഒളിവില്‍ പോയി. പ്രതിയെ ബുധനാഴ്ച രാത്രിയോടെ കൊല്ലം ഈസ്റ്റ് പൊലീസ് ആശുപത്രിയില്‍ വെച്ച് തന്നെ പിടികൂടുകയായിരുന്നു. പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരമുള്ള …

കാര്‍ തടഞ്ഞു നിര്‍ത്തി യുവതിയെയും ആണ്‍സുഹൃത്തിനെയും മര്‍ദ്ദിച്ചു; മുന്‍ കാമുകനടക്കം ആറുപേര്‍ക്കെതിരെ കേസ്

തളിപ്പറമ്പ്: യുവതിയെയും സുഹൃത്തിനെയും കാര്‍ തടഞ്ഞുനിര്‍ത്തി അക്രമിച്ച സംഭവത്തില്‍ ആറുപേര്‍ക്കെതിരെ തളിപ്പറമ്പ് പൊലീസ് കേസെടുത്തു. പെരിങ്ങത്തൂര്‍ കരിയാടെ പുന്നത്തുമ്മല്‍ ഹൗസില്‍ അഖില രാജന്‍ (23), സുഹൃത്ത് ഏച്ചൂരിലെ അശ്വന്ത് (25) എന്നിവരാണ് അക്രമത്തിന് ഇരയായത്. പരാതിയില്‍ ധര്‍മ്മശാല യൂണിവേഴ്സിറ്റിക്ക് സമീപത്തെ സൗരവ്, പിതാവ് പ്രദീപന്‍, മാതാവ് സജിത, കണ്ടാലറിയാവുന്ന മൂന്നുപേര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.കഴിഞ്ഞ അഞ്ചിന് രാത്രി 8.30 ഓടെ ധര്‍മ്മശാല യൂണിവേഴ്സിറ്റിക്ക് സമീപത്തെ റോഡിലാണ് കേസിനാസ്പദമായ സംഭവം. കാറില്‍ വരികയായിരുന്ന ഇരുവരെയും തടഞ്ഞുനിര്‍ത്തിയ ഒന്നാംപ്രതി സൗരവ് യുവതിയുടെ …

ഓവുചാലില്‍ കാല്‍ കുടുങ്ങി പ്രവാസി യുവാവിനു പരിക്ക്

കാസർകോട്: സ്ലാബ് ഇളക്കി മാറ്റിയ ഓവുചാലില്‍ വീണു ഗള്‍ഫിലേയ്ക്കു മടങ്ങാനിരുന്ന യുവാവ് ആശുപത്രിയിലായി.കുമ്പള റയില്‍വേ സ്റ്റേഷനടുത്തു കഴിഞ്ഞ ദിവസം സ്ലാബ് ഇളക്കി മാറ്റിയതിനെത്തുടര്‍ന്നു ഷിറിയ സ്വദേശിയായ യുവാവിന്റെ കാല്‍ ഓവുചാലില്‍ കുടുങ്ങി. പരിക്കേറ്റ യുവാവിനെ പി എച്ച് സിയിലും പിന്നീടു സ്വകാര്യാശുപത്രിയിലും ചികിത്സിച്ചു.അതേസമയം ദേശീയപാതയുടെ സര്‍വ്വീസ് റോഡുകളിലും ഓവുചാലുകളുടെ സ്ലാബുകള്‍ തുറന്നിടുന്നതായും അതു അപകട സാധ്യത ഉണ്ടാക്കുന്നതായും ആക്ഷേപമുണ്ട്. ഫുട്പാത്തിൽ വൈദ്യുതി പോസ്റ്റ് സ്ഥാപിച്ചിട്ടുള്ളതും അപകട ഭീഷണിയായിട്ടുണ്ടെന്നു യാത്രക്കാര്‍ പരാതിപ്പെടുന്നു.

മാലിന്യങ്ങള്‍ തള്ളാന്‍ കളനാട്ട് ഒരു ഓവുപാലം; ദുര്‍ഗന്ധവും കൊതുകു ശല്യവും മൂലം നാട്ടുകാര്‍ വിഷമത്തില്‍

കാസര്‍കോട്: മഴക്കാലത്തു വെള്ളം ഒഴുകിപ്പോവുന്ന ഓവുചാലുകളിലും ജലാശയങ്ങളിലും മാന്യന്മാര്‍ മാലിന്യം തള്ളുന്നതു നാട്ടുകാര്‍ക്കു ദുരിതമായിരിക്കുന്നു.കളനാട്ടെ കെ എസ് ടി പി റോഡിലെ കലുങ്കിനടിയില്‍ ഓരോരുത്തര്‍ മാലിന്യങ്ങള്‍ മത്സരിച്ചു വലിച്ചെറിയുകയാണെന്നു പരാതിയുണ്ട്. അവ നീരൊഴുക്കിനു തടസ്സമുണ്ടാക്കുന്നു. കെട്ടിക്കിടന്നു പരിസരമാകെ ദുര്‍ഗന്ധം പരത്തുന്നു. കൊതുകുശല്യവും അസഹനീയമാവുന്നെന്നു പരാതിയുണ്ട്.പരിസരത്തുള്ള ക്വാര്‍ട്ടേഴ്‌സുകളില്‍ നിന്നും വീടുകളില്‍ നിന്നുമാണ് മാലിന്യങ്ങള്‍ ഇവിടെ എത്തുന്നതെന്നു പറയുന്നു. നാട്ടുകാര്‍ പ്ലാസ്റ്റിക് കവറില്‍ കെട്ടിയാണ് മാലിന്യങ്ങള്‍ കലുങ്കിനടിയിലേക്കു വലിച്ചെറിയുന്നത്. വാഹനങ്ങളില്‍ കൊണ്ടുവന്നും മാലിന്യങ്ങള്‍ ഇവിടെ തള്ളുന്നുണ്ടെന്നു പറയുന്നു.ലഹരിക്കെതിരെ സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച …