തൃശ്ശൂർ: പഞ്ചായത്ത് തിരഞ്ഞെടുപ്പിനുശേഷം സംസ്ഥാനത്ത് ബിജെപിക്ക് ഭരണം നഷ്ടപ്പെടുന്ന പഞ്ചായത്തുകളുടെ എണ്ണം മൂന്നായി ഉയർന്നു. മൂന്നിടത്തും കോൺഗ്രസിന്റെ അവിശ്വാസ പ്രമേയത്തെ ഇന്ത്യ മുന്നണി ഘടകകക്ഷി എന്ന പേരിൽ സി.പി.എം. പിന്തുണ ക്കുകയായിരുന്നു. ഇന്ന് തൃശ്ശൂർ പാറളം ഗ്രാമ പഞ്ചായത്ത് ഭരണമാണ് ഇത്തരത്തിൽ ബിജെപിക്ക് നഷ്ടമായത്. കോൺഗ്രസിന്റെ അവിശ്വാസപ്രമേയത്തെ ഇടത്- വലതു മുന്നണികൾ സംഘംചേർന്ന് വിജയിപ്പിച്ചതിന് പിന്നാലെ ഇരുമുന്നണികളും തമ്മിലെ കൂട്ടുകെട്ട് മറനീക്കി പുറത്തുവന്നു എന്ന് ആരോപിച്ച് ബിജെപി പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി . 17 അംഗ പാറളം പഞ്ചായത്തിൽ കോൺഗ്രസിന്റെ ആറംഗങ്ങൾ അവതരിപ്പിച്ച അവിശ്വാസപ്രമേയത്തെ ഇടതുമുന്നണിയുടെ 5 അംഗങ്ങൾ പിന്തുണയ്ക്കുകയായിരുന്നു. കോൺഗ്രസിലെ ഒരംഗത്തിന്റെ വോട്ട് അസാധുവായി.പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിലും കോൺഗ്രസിന്റെ ഒരു വോട്ട് അസാധുവായിരുന്നു. അതാണ് കോർ പ്രസിനെപ്പോല ആറംഗങ്ങളുണ്ടായിരുന്ന ബി.ജെ.പിക്ക് ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിൽ പഞ്ചായത്ത് ഭരണം ഉറപ്പാക്കിയത്. തൃശ്ശൂർ ജില്ലയിൽ തിരുവില്വാമല , പാറളം പഞ്ചായത്തുകളിലാണ് ബിജെപി ഭരണമുണ്ടായിരുന്നത് .തിരുവില്വാമല പഞ്ചായത്തിൽ ബിജെപിക്ക് വ്യക്തമായ ഭൂരിപക്ഷം ഉണ്ട് . രണ്ടാഴ്ചയ്ക്കുള്ളിൽ സംസ്ഥാനത്ത് ബിജെപി ഭരണത്തിൽ ഉണ്ടായിരുന്ന മൂന്നു പഞ്ചായത്തുകളാണ് അവിശ്വാസത്തിലൂടെ ആ പാർട്ടിക്ക് നഷ്ടമായത്. പത്തനംതിട്ട ജില്ലയിലെ നാരങ്ങാനം, ആലപ്പുഴ ജില്ലയിലെ ചേന്നം പള്ളിപ്പുറം എന്നീ പഞ്ചായത്തുകളിൽ ഭരണം നഷ്ടപ്പെട്ട പോലെയാണ് പാറളത്തും ബിജെപിക്ക് ഭരണം നഷ്ടമായത്. മൂന്നിടത്തും കോൺഗ്രസിന്റെ അവിശ്വാസ പ്രമേയത്തെ സി.പി.എം. പിന്തുണയ്ക്കുകയായിരുന്നു







