രാത്രിയിൽ മുറ്റത്തേക്കിറങ്ങിയ വീട്ടമ്മ പാമ്പു കടിയേറ്റു മരിച്ചു
കൊച്ചി: എറണാകുളം, എടവനക്കാട്ട് വീട്ടമ്മ പാമ്പു കടിയേറ്റ് മരിച്ചു. അണിയല്‍ മാര്‍ക്കറ്റില്‍ പടിഞ്ഞാറ്, മനപ്പിള്ളി സത്യന്‍ എന്നയാളുടെ വീട്ടില്‍ വാടകക്ക് താമസിക്കുന്ന മലപ്പുറം, വളപ്പ്, കോഴിപ്പറമ്പില്‍ സജീവന്റെ ഭാര്യ ബിന്ദു (48) ആണ് മരിച്ചത്.ഇന്നലെ (ചൊവ്വ) രാത്രിയാണ് സംഭവം. രാത്രി വീട്ടുമുറ്റത്ത് ഇറങ്ങിയപ്പോഴാണ് പാമ്പിന്റെ കടിയേറ്റത്. ഉടന്‍ ഞാറക്കലിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് എറണാകുളം ജനറല്‍ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.