പിലിക്കോട് ഉപതിരഞ്ഞെടുപ്പ്; ഇരുമുന്നണികളും സ്ഥാനാർഥികളെ പ്രഖ്യാപിച്ചു, പത്രിക ഇന്ന് സമർപ്പിക്കും

കാസർകോട്: പിലിക്കോട് പഞ്ചായത്ത് രണ്ടാം വാർഡ് ഉപതെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു. ഇരുമുന്നണികളും സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. എൽ.ഡി.എഫ്. സ്ഥാനാർഥിയാ യി മുൻ ഗ്രാമപ്പഞ്ചായത്തംഗം ടി. ഓമനയും യു.ഡി.എഫ് സ്ഥനാർ ഥിയായി പടുവളത്തിലെ കെ. സന്ധ്യയും മത്സരിക്കും. ബുധ നാഴ്ച രാവിലെ ഇരുവരും പത്രിക സമർപ്പിക്കും. വറക്കോട്ട് വയൽ ഇ.കെ. നായനാർ സ്മാരക മന്ദിര ത്തിൽ ചേർന്ന എൽ.ഡി.എഫ്. കൺവെൻഷനിലാണ് സ്ഥാനാർ ഥിയെ പ്രഖ്യാപിച്ചത്. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം വി.പി. പി. മുസ്തഫ ഉദ്ഘാടനം ചെയ്തു. ടി.ടി.വി. കുഞ്ഞിരാമൻ അധ്യക്ഷനായി. രവീന്ദ്രൻ മാണിയാട്ട്, ടി വി. ഗോ വിന്ദൻ, പി. കുഞ്ഞിക്കണ്ണൻ, എം.വി. ചന്ദ്രൻ, കെ. പ്രഭാകരൻ, സി.എം. മീനകുമാരി. ടി. ഓമന, വി. പ്രദീപൻ എന്നിവർ സംസാരിച്ചു. പടുവളം യൂത്ത് ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിൽ നടന്ന യു.ഡി.എഫ്. തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനവും സ്ഥാനാർഥി പ്രഖ്യാപനവും ഡി.സി.സി. പ്രസിഡന്റ് പി.കെ. ഫൈസൽ നിർവഹിച്ചു. മണ്ഡലം പ്രസിഡൻ്റ്
എം.പി. മനോഹരൻ അധ്യക്ഷനാ യി. ഡി.സി.സി. ജനറൽ സെക്രട്ട റി കെ.വി. സുധാകരൻ, ഡോ. കെ.വി. ശശിധരൻ,
മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കെ. സിന്ധു, കെ. റിജേഷ്, കെ. സന്ധ്യ, കെ.കെ. സുരേഷ് എന്നിവർ സംസാരിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page