ഡല്‍ഹി മുന്‍ ചീഫ് സെക്രട്ടറി രാകേഷ് മേത്ത വീട്ടില്‍ മരിച്ച നിലയില്‍; ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു

ന്യൂഡല്‍ഹി: ഡല്‍ഹി മുന്‍ ചീഫ് സെക്രട്ടറി രാകേഷ് മേത്തയെ (74) താമസിക്കുന്ന വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഞായറാഴ്ച നോയിഡയിലെ വാടകവീട്ടിലാണ് ഇദ്ദേഹത്തെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഒറ്റയ്ക്കാണ് ഇവിടെ താമസം. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മുറിയില്‍ നിന്ന് പൊലീസ് ഇദ്ദേഹത്തിന്റെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. മാനസിക-ശാരീരിക ബുദ്ധിമുട്ടുകളാണ് ഈ കടുത്ത തീരുമാനത്തിന് പിന്നില്‍ എന്നാണ് കുറിപ്പില്‍ വ്യക്തമാക്കുന്നത്.
ഭാര്യ മകനും മകളുമൊത്ത് അവരുടെ ഡെറാഡൂണിലെ വീട്ടിലാണ് താമസിക്കുന്നത്. ഞായറാഴ്ച ഭര്‍ത്താവിനെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിയാതെ വന്നപ്പോള്‍ സമുച്ചയത്തിലെ സുരക്ഷാ ഉദ്യോഗസ്ഥനോട് അന്വേഷിക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്നാണ് മരിച്ച നിലയില്‍ കണ്ടെത്തുന്നത്. നടപടികള്‍ പൂര്‍ത്തിയാക്കി ഞായറാഴ്ച തന്നെ മൃതദേഹം സംസ്‌കരിച്ചു.
1975 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് രാകേഷ് മേത്ത. ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ കമ്മിഷണര്‍ ഉള്‍പ്പെടെ സുപ്രധാനമായ വിവിധ പദവികള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്. 2007-ലാണ് ഡല്‍ഹി ചീഫ് സെക്രട്ടറിയായി ചുമതലയേറ്റത്. തുടര്‍ന്ന് മൂന്ന് വര്‍ഷത്തിലധികം അദ്ദേഹം ഈ പദവിയില്‍ സേവനമനുഷ്ഠിച്ചു. 2010-ല്‍ ചീഫ് സെക്രട്ടറിയായി പദവിയിലിരിക്കുമ്പോള്‍ ഡല്‍ഹിയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ പ്രധാന സംഘാടകരിലൊരാള്‍ കൂടിയായിരുന്നു രാകേഷ് മേത്ത.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page