ന്യൂമോണിയ ബാധിച്ച് ചികിത്സക്കായി ഗൾഫിൽ നിന്നും നാട്ടിലെത്തിയ ഇട്ടമ്മലിലെ യുവാവ് മരിച്ചു
കാഞ്ഞങ്ങാട്: ന്യൂമോണിയ ബാധിച്ച് നാട്ടിലെത്തിയ യുവാവ് ചികിത്സക്കിടെ എറണാകുളത്തെ ആശുപത്രിയിൽ മരിച്ചു. അജാനൂർ കൊളവയൽ ഇട്ടമ്മലിലെ ആസ്ക അബ്ദുൾ റഹ്മാൻ്റെ മകൻ താജുദ്ദീനാ(40)ണ് ബുധനാഴ്ച ഉച്ചയോടെ മരിച്ചത്. പനിയും ചുമയും ബാധിച്ചതിനെ തുടർന്ന് ആദ്യം ഗൾഫിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.പിന്നീട് വിദഗ്ധ ചികിത്സക്കായി എയർ ആംബുലൻസിൽ ദുബായിൽ നിന്ന് എറണാകുളത്തെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇന്നു രാത്രി ഒമ്പതു മണിയോടെ ഇട്ടമ്മലിലുള്ള തറവാട് വീടായ ‘ആസ്ക വില്ല’യിൽ പൊതുദർശനത്തിനായി എത്തിക്കും. തുടർന്ന് പള്ളിപ്പുഴ ജുമാമസ്ജിദ് ഖബർസ്ഥാനിൽ കബറടക്കും. ഭാര്യ: അസ്രീന. …
Read more “ന്യൂമോണിയ ബാധിച്ച് ചികിത്സക്കായി ഗൾഫിൽ നിന്നും നാട്ടിലെത്തിയ ഇട്ടമ്മലിലെ യുവാവ് മരിച്ചു”