കാസർകോട്: നാടകത്തിന്റെ അരങ്ങിലും അണിയറയിലും കയ്യൊപ്പു ചാർത്തിയ പനയാൽ ,അരവത്ത് പാട്ടും പറിച്ചിലുമായി നാടക പ്രവർത്തകർ ഒത്തുചേർന്നു. സ്പ്തംബർ 12, 13 തീയ്യതികളിൽ കാഞ്ഞങ്ങാട്ട് നടക്കുന്ന നാടക് ജില്ലാ സമ്മേളനത്തിന്റെ അനുബന്ധ പരിപാടിയായി കാഞ്ഞങ്ങാട് മേഖലാ കമ്മറ്റിയും അരവത്ത് ഇ.കെ.നായനാർ ഗ്രന്ഥാലയവും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
ഡോ.സന്തോഷ് പനയാൽ ഉദ്ഘാടനം ചെയ്തു.
നാടക് ജില്ലാപ്രസിണ്ടന്റ് വിജയൻ കാടകം മുഖ്യപ്രഭാഷണം നടത്തി. നാടക് മേഖലാ പ്രസിഡണ്ട് പ്രഭാകരൻ ചാലിങ്കാൽ അധ്യക്ഷത വഹിച്ചു.

പപ്പൻ കുട്ടമത്ത്, അജയൻ ചാലിങ്കാൽ, വി.വി. സുകുമാരൻ, കണ്ണാലയം നാരായണൻ ,രാമകൃഷ്ണൻ വാണിയംമ്പാറ,സതീഷ് പനയാൽ,ശശിധരൻ വിവി,ദാമോധരൻ കരിഞ്ചാൽ,ശ്രീനാഥ് നാരായണൻ, മണി അരവത്ത്, ടി വി നാരായണൻ ,വിജയൻപൊള്ളക്കട ,തുടങ്ങിയവർ ആശംസ നേർന്നു.
ഉദയൻ കാടകം,ദിവ്യാ ഹരീഷ്,അനഘ പ്രഭാകരൻ, രാജേന്ദ്രൻ മീങ്ങോത്ത്, കിഷോർ നാരായണൻ,ഗോവിന്ദൻ അരവത്ത്, എന്നിവർ ഗാനങ്ങൾ ആലപിച്ചു.
പ്രദീപ് അരവത്ത്, ശ്രീകാന്ത് ചീകു , വിഷ്ണു പാലത്താട്
നേതൃത്വം നല്കി.
അനിൽ കെടി സ്വാഗതവും, ശശി ആറാട്ടുകടവ് നന്ദിയും പറഞ്ഞു.







