ദേളി : ഒരു മാസം നീണ്ട് നില്‍ക്കുന്ന മീലാദ് കാമ്പയിന്റെ ഭാഗമായി ദേളി സ അദിയ ഗ്രാന്റ് മസ്ജിദില്‍ നടന്ന ഗ്രാന്റ് മൗലിദ് ആത്മീയ പ്രഭ ചൊരിഞ്ഞു. മൗലിദ് പ്രവാചക പ്രകീര്‍ത്തനങ്ങള്‍ ആലപിച്ച് മണിക്കൂറുകള്‍ നീണ്ട്നിന്ന ആത്മീയ സംഗമം വിശ്വാസികള്‍ക്ക് അനുഭൂതി പകർന്നു .
സയ്യിദ് സൈനുല്‍ ആബിദീന്‍ അഹ്ദല്‍ കണ്ണവം പ്രാര്‍ത്ഥന നടത്തി. എ.പി അബ്ദുല്ല മുസ് ലിയാര്‍ മാണിക്കോത്ത് ഉദ്ഘാടനം ചെയ്തു. മുഹമ്മദ് സ്വാലിഹ് സഅദി നേതൃത്വം നല്‍കി. കെ പി ഹുസൈന്‍ സഅദി , അബ്ദുല്‍ ഗഫാര്‍ സഅദി , കെകെ ഹുസൈന്‍ ബാഖവി, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, അലി അസ്‌കര്‍ ബാഖവി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ഇസ്ഹാഖ് ഫൈസി, അബ്ദുല്ലത്വീഫ് സഅദി കൊട്ടില, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, നൂര്‍ മുഹമ്മദ് ഹാജി ഖത്തര്‍, മഹ്‌മൂദ് ഹാജി ഉമ്മുല്‍ ഖുവൈന്‍, അഷ്ഫാഖ് മിസ്ബാഹി, സയ്യിദ് ജാഫര്‍ സാദിഖ് സഅദി മാണിക്കോത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.ചിയ്യൂര്‍ അബ്ദുല്ല സഅദി സ്വാഗതം പറഞ്ഞു.







