മുംബൈ വിദ്യാവിഹാര്‍ യൂണിവേഴ്സിറ്റിയുടെ എം.എ പരീക്ഷയില്‍ നീലേശ്വരം സ്വദേശിനിക്ക് സ്വര്‍ണമെഡലോടെ ഒന്നാം റാങ്ക്

നീലേശ്വരം: മുംബൈ സോമയ്യ വിദ്യാവിഹാര്‍ യൂണിവേഴ്സിറ്റിയുടെ എം.എ. ആന്‍ഷ്യന്റ് ഇന്ത്യന്‍ ഹിസ്റ്ററി കള്‍ച്ചര്‍ ആന്റ് ആര്‍ക്കിയോളജി പരീക്ഷയില്‍ നീലേശ്വരം സ്വദേശിനിക്ക് സ്വര്‍ണമെഡലോടെ ഒന്നാം റാങ്ക്. പടിഞ്ഞാറ്റംകൊഴുവലിലെ അനാമിക ജയരാജാണ് നാടിന്നഭിമാനമായത്. കെ.ജെ. സോമയ്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ധര്‍മ സ്റ്റഡീസിലെ വിദ്യാര്‍ഥിനിയായ അനാമിക പ്രവാസിയായ വേങ്ങയില്‍ മഠത്തില്‍ ജയരാജ് നമ്പ്യാരുടെയും കെ.പി.ബി നിധി ലിമിറ്റഡ് റീജിയണല്‍ മാനേജര്‍ ജയന്തി ജയരാജിന്റെയും മകളാണ്. 26 ന് മുംബൈയില്‍ നടക്കുന്ന അഞ്ചാമത് കോണ്‍വോക്കേഷനില്‍ സ്വര്‍ണമെഡല്‍ സമ്മാനിക്കും. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്ന് ബി.എ. ഹിസ്റ്ററിയില്‍ ഉന്നതവിജയംനേടിയാണ് എം.എക്ക് ചേര്‍ന്നത്. നേരത്തെ കണ്ണൂര്‍ സര്‍വകലാശാലയിലെ മികച്ച എന്‍എസ്എസ് വൊളന്റിയറായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഗുല്‍ബര്‍ഗയില്‍ നടന്ന നാഷണല്‍ ഇന്റഗ്രേഷന്‍ ക്യാമ്പിലും യു.പിയില്‍ നടന്ന കേന്ദ്രസര്‍ക്കാരിന്റെ യുവസംഗം പ്രോഗ്രാമിലും കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page