9/11 ഭീകരാക്രമണത്തിന് 25 വർഷം കഴിഞ്ഞിട്ടും ഭീകരവാദികൾക്ക് അതിപ്പോഴും പ്രചോദനം : എഫ്.ബി.ഐ


പി പി ചെറിയാൻ
ന്യൂയോർക് :9/11 ഭീകരാക്രമണത്തിന് 25 വർഷം കഴിഞ്ഞിട്ടും അമേരിക്കയ്ക്കുള്ളിൽ ഭീകരവാദികൾക്ക് ഇപ്പോഴും അതൊരു പ്രചോദനമാണെന്ന് എഫ്.ബി.ഐ മുന്നറിയിച്ചു .

എഫ്.ബി.ഐ ഡെപ്യൂട്ടി ഡയറക്ടർ ക്രിസ് റായയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സോഷ്യൽ മീഡിയയിലൂടെ വീടുകളിൽ ഇരുന്ന് തന്നെ ആളുകൾ തീവ്രവാദ ആശയങ്ങളിലേക്ക് ആകൃഷ്ടരാകുന്നത് തടയുക വളരെ ബുദ്ധിമുട്ടാണെന്ന് അദ്ദേഹം പറഞ്ഞു. 
വലിയ തോതിലുള്ള ആക്രമണങ്ങളെ ചെറുക്കാൻ സംവിധാനങ്ങൾ സജ്ജമാണെങ്കിലും, അൽ-ഖ്വെയ്ദ, ഐഎസ് തുടങ്ങിയ സംഘടനകൾ അമേരിക്കയ്ക്കുള്ളിൽ ഒറ്റപ്പെട്ട ആക്രമണകാരികളെ സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നും എഫ്.ബി.ഐ അറിയിച്ചു. പൊതുജനങ്ങളുടെ ജാഗ്രതയാണ് നിലവിലെ പ്രധാന പ്രതിരോധമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
പൊലീസിനെ കണ്ട് അമിത വേഗതയില്‍ ഓടിയ കാറിനെ പിന്തുടര്‍ന്ന് പിടികൂടി; 14.37 ഗ്രാം എംഡിഎംഎയുമായി ഉദിനൂര്‍ സ്വദേശി കളനാട്ട് അറസ്റ്റില്‍, പ്രതിയുടെ കാസര്‍കോട്ടെ റൂമില്‍ നടത്തിയ പരിശോധനയില്‍ മയക്കുമരുന്ന് കണ്ടെത്തി
Scroll to top

You cannot copy content of this page