നോർത്തേൺ ഓസ്ട്രേലിയൻ സംസ്ഥാന പാർലമെന്റിൽ ലോക മലയാളി കൗൺസിൽ ആഗോള നേതാക്കൾക്ക് ഊഷ്മള സ്വീകരണം : ചീഫ് മിനിസ്റ്ററെയും മന്ത്രി ജിൻസൺ ചാർൽസിനെയും കേരളത്തിലേക്കും വാഷിങ്ടൺ ഗ്ലോബൽ കോൺഫറൻസിലേക്കും ക്ഷണിച്ചു

ഡാർവിൻ ∙ വേൾഡ് മലയാളി കൗൺസിൽ (ഡബ്ലിയൂ എം സി ) ഗ്ലോബൽ നേതാക്കൾക്ക് നോർത്തേൺ ഓസ്ട്രേലിയൻ സംസ്ഥാന പാർലമെന്റിൽ ഊഷ്മള സ്വീകരണം. ചീഫ് മിനിസ്റ്റർ ലിയ ഫിനോക്ക്യാരോ, മന്ത്രി ജിൻസൺ ചാർൽസ് എന്നിവരുമായി ഡബ്ലിയു എം സി നേതാക്കൾ കൂടിക്കാഴ്ച നടത്തി.

ഡബ്ലിയു എം സി ഗ്ലോബൽ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ, ഗ്ലോബൽ ജനറൽ സെക്രട്ടറി ഷാജി മാത്യു, ഗ്ലോബൽ വൈസ് പ്രസിഡന്റ് ജെയിംസ് കൂടൽ, ഫാർ ഈസ്റ്റ് റീജിയൻ പ്രസിഡന്റ് കിരൺ ജെയിംസ് എന്നിവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

കേരളവും നോർത്തേൺ ഓസ്ട്രേലിയയും തമ്മിലുള്ള സാംസ്കാരിക ബന്ധം ശക്തിപ്പെടുത്തുന്നതിനും പ്രവാസി മലയാളികളുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനുമുള്ള സാധ്യതകൾ ചർച്ചചെയ്തു .

ചീഫ് മിനിസ്റ്റർ ലിയ ഫിനോക്ക്യാരോയെയും മന്ത്രി ജിൻസൺ ചാർൽസിനെയും കേരളം സന്ദർശിക്കാനും അമേരിക്കയിലെ വാഷിങ്ടൺ ഡി.സി.യിൽ നടക്കുന്ന ഡബ്ലിയു എം സി ഗ്ലോബൽ കോൺഫറൻസിൽ പങ്കെടുക്കാനും ക്ഷണിച്ചു.

ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തെ ഏകോപിപ്പിക്കുന്ന ലോക മലയാളി കൗൺസിലിന്റെ പ്രവർത്തനങ്ങളും ആഗോളതലത്തിലെ സംഘടനയുടെ ഇടപെടലുകളും നേതാക്കൾ വിശദീകരിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
പൊലീസിനെ കണ്ട് അമിത വേഗതയില്‍ ഓടിയ കാറിനെ പിന്തുടര്‍ന്ന് പിടികൂടി; 14.37 ഗ്രാം എംഡിഎംഎയുമായി ഉദിനൂര്‍ സ്വദേശി കളനാട്ട് അറസ്റ്റില്‍, പ്രതിയുടെ കാസര്‍കോട്ടെ റൂമില്‍ നടത്തിയ പരിശോധനയില്‍ മയക്കുമരുന്ന് കണ്ടെത്തി
Scroll to top

You cannot copy content of this page