കാസര്‍കോട്: പെരിയ വില്ലാരംപതി സ്വദേശി ആസ്‌ട്രേലിയയില്‍ മരിച്ചു. പ്രശാന്ത് തലച്ചിറ എന്ന ലാലന്‍(51) ആണ് മരിച്ചത്. അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെയാണ് മരണം സംഭവിച്ചത്. സംസ്‌കാരം ആസ്‌ട്രേലിയ കെയ്ന്‍സില്‍ തന്നെ നടക്കും. കഴിഞ്ഞ 15 വര്‍ഷമായി കുടുംബ സമേതം ആസ്‌ട്രേലിയയില്‍ താമസിച്ചുവരികയായിരുന്നു. പരേതനായ ടിടി തോമസിന്റെയും മോളിയുടെയും മകനാണ്. നഴ്‌സായ റീനയാണ് ഭാര്യ. വിദ്യാര്‍ഥികളായ ക്രിസ് തോമസ്, റാന്‍ തോമസ് എന്നിവര്‍ മക്കളാണ്. സഹോദരങ്ങള്‍: നിഷ ടി തോമസ്, ദിലീപ് ടി തോമസ്.







