തിരുവനന്തപുരം: കേരള പൊലീസ് അത്‌ലറ്റിക് മീറ്റില്‍ കമ്പവലിയില്‍ കാസര്‍കോട് ജില്ലാ ടീമിന് ആധിപത്യം. ഇന്ന് (ബുധന്‍) രാവിലെ നടന്ന മത്സരത്തില്‍ വനിതാ-പുരുഷ ടീമുകള്‍ ജേതാക്കളായി.
കബഡി മത്സരത്തിലും കാസര്‍കോട് ടീം ആണ് ജേതാക്കളായത്. നിരവധി വ്യക്തിഗത ഇനങ്ങളിലും കാസര്‍കോട് ജില്ലാ പൊലീസ് അഭിമാനകരമായ നേട്ടം കൈവരിച്ചു.







