കളഞ്ഞുകിട്ടിയ പണം ഉടമയ്ക്ക് തിരികെ നല്‍കി മാതൃകയായി ഈ വിദ്യാര്‍ഥികള്‍

കാസര്‍കോട്: കളഞ്ഞുകിട്ടിയ പണം ഉടമസ്ഥന് തിരികെ നല്‍കി രാജപുരത്തെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍.
രാജപുരം ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളായ അശ്വജിത്ത്, അശ്വന്‍ രാജ് എന്നിവരാണ് സത്യസന്ധതയുടെയും നന്മയുടെയും മാതൃക തീര്‍ത്ത് നാടിന് അഭിമാനമായത്.
ജി.പി.എം.എച്ച് ബോയ്‌സ് ഹോസ്റ്റലില്‍ താമസിക്കുന്ന ഇവര്‍, രാവിലെ സ്‌കൂളിലേക്ക് പോകുന്ന വഴിയാണ് വഴിയില്‍ നിന്ന് പണം കളഞ്ഞു കിട്ടിയത്. ഒരു നിമിഷം പോലും ആലോചിക്കാതെ ഇരുവരും പണം സുരക്ഷിതമായി രാജപുരം പൊലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. പണം നഷ്ടപ്പെട്ട രാജപുരം പാലങ്കല്ല് സ്വദേശി തോമസ്, പിന്നീട് പൊലീസ് സ്റ്റേഷനില്‍ വിവരം ലഭിച്ചതിനെ തുടര്‍ന്ന് അവിടെയെത്തി. തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ തന്നെ നേരിട്ട് തോമസിന് പണം കൈമാറി. കുട്ടികളുടെ മാതൃകാപരമായ ഈ പ്രവൃത്തിയെ പൊലീസുകാര്‍ അഭിനന്ദിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page