കാസര്‍കോട്: കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും, ട്രേഡ് യൂണിയന്റെയും പെരുമ്പളയിലെ ആദ്യ കാല നേതാവും, പരവനടുക്കം ബ്രാഞ്ച് കമ്മിറ്റി അംഗവുമായിരുന്ന വി. കുഞ്ഞിരാമന്‍ തലക്ലായി (89) അന്തരിച്ചു.
ഭാര്യ: നാരായണി. മക്കള്‍: പരേതനായ വി മോഹനന്‍, വി കാര്‍ത്യായനി, വി അമ്പൂഞ്ഞി, വി ചന്ദ്രശേഖരന്‍, വി ഉഷാകുമാരി. സഹോദരങ്ങള്‍: പരേതയായ നാരായണി, ബാലകൃഷ്ണന്‍ കാഞ്ഞങ്ങാട്, കൊറഗന്‍, ഗോപാലന്‍, ഓമന, ഗംഗ, ഗോപിനാഥന്‍. പാര്‍ട്ടി നേതാക്കളായ മുന്‍ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍, ജില്ലാ സെക്രട്ടറി സിപി ബാബു, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ ടി കൃഷ്ണന്‍, വി രാജന്‍, ജില്ലാ എക്‌സിക്യുട്ടീവ് അംഗങ്ങളായ കെവി കൃഷ്ണന്‍, കെ എസ് കുര്യാക്കോസ്, അഡ്വ. വി സുരേഷ് ബാബു, മണ്ഡലം സെക്രട്ടറി ബിജു ഉണ്ണിത്താന്‍, ജില്ലാ കൗണ്‍സില്‍ അംഗങ്ങളായ അഡ്വ. രാധാകൃഷ്ണന്‍ പെരുമ്പള, കെ കുഞ്ഞിരാമന്‍, തുളസീധരന്‍ ബളാനം, രേണുക ഭാസ്‌ക്കരന്‍, മണ്ഡലം സെക്രട്ടറിയേറ്റ് അംഗം കെ നാരായണന്‍ മൈലുല, ചെമ്മനാട് ലോക്കല്‍ സെക്രട്ടറി നവീന്‍ കുമാര്‍, തെക്കില്‍ ലോക്കല്‍ സെക്രട്ടറി മുരളീധരന്‍ എം, ബ്രാഞ്ച് സെക്രട്ടറി ഷരീഫ് കുരിക്കള്‍, സിപിഎം നേതാക്കളായ ടി നാരായണന്‍, ഇ മനോജ് കുമാര്‍ തുടങ്ങിയവര്‍ വീട്ടിലെത്തി അന്ത്യോപചാരമര്‍പ്പിച്ചു.







