മൂവാറ്റുപുഴ: പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്നു ഷോക്കേറ്റ് കുട്ടിയാന ചരിഞ്ഞു.
കോതമംഗലം കോട്ടപ്പടി വടക്കും ഭാഗത്താണ് അപകടമുണ്ടായത്. സ്വകാര്യ സ്ഥലത്തു പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ തട്ടിയാണ് കുട്ടിയാനക്കു ഷോക്കേറ്റത്.
വടക്കുംഭാഗത്തെ റബ്ബര്‍ തോട്ടത്തില്‍ രാത്രി ഇറങ്ങിയ കാട്ടാനക്കൂട്ടം റബ്ബര്‍ മരങ്ങള്‍ പിഴുതു മറിക്കുന്നതിനിടയിലാണ് വൈദ്യുതി കമ്പി പൊട്ടിയതെന്നു സംശയിക്കുന്നു. വിവരമറിഞ്ഞു ഫോറസ്റ്റ് -പൊലീസ് ജീവനക്കാര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.








