കാസര്‍കോട്: ശ്രീ പുഷ്പക ബ്രാഹ്‌മണ സേവാ സംഘം വാര്‍ഷിക സമ്മേളനം 12,13 തീയ്യതികളില്‍ ചെട്ടുംകുഴി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും.
12നു പുലര്‍ച്ചെ ഗണപതിഹോമത്തോടെ ആരംഭിക്കുന്ന സമ്മേളനം ഉളിയത്തായ വിഷ്ണു ആസ്ര ഉദ്ഘാടനം ചെയ്യും. എം എല്‍ എ മാരായ കല്ലട്ര മാഹിന്‍ഹാജി, കെ നീലകണ്ഠന്‍, ജന. സെക്രട്ടറി ടി ആര്‍ ഹരിനാരായണന്‍, ട്രഷറര്‍ പി ആര്‍ ഹരി, ഡോ. വി ഗോപിനാഥന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. തുടര്‍ന്നു പ്രതിനിധി സമ്മേളനം. വൈകിട്ട് കലാസന്ധ്യ, ബാലപ്രതിഭാമേള, കലാപരിപാടികള്‍ ഉണ്ടാവും. രണ്ടാംദിവസം രാവിലെ ആരംഭിക്കുന്ന വനിതാ സമ്മേളനം സുജ്ഞാനി എസ് ഷാന്‍ബോഗ് ഉദ്ഘാടനം ചെയ്യും. വനിതാ വേദി പ്രസിഡന്റ് ശൈലജ കെ എം ആധ്യക്ഷ്യം വഹിക്കും. സാംസ്‌ക്കാരിക സമ്മേളനം, സ്മരണിക പ്രകാശനം, യുവ സമ്മേളനം, സമ്മാനക്കൂപ്പണ്‍ നറുക്കെടുപ്പ്, തിരഞ്ഞെടുപ്പ് എന്നിവയുമുണ്ടായിരിക്കും.







