ലഹരി ഉപയോഗിച്ച് വീട്ടില്‍ സ്ഥിരം പ്രശ്‌നക്കാരന്‍; അച്ഛന്‍ മകനെ തലയ്ക്കടിച്ചു കൊന്നു

അടിമാലി: ഇടുക്കി ആനക്കുളത്ത് അച്ഛന്‍ മകനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. ആനക്കുളം സ്വദേശി ജസ്റ്റിന്‍ ജോയിയാണ് (30) ആണ് കൊല്ലപ്പെട്ടത്. പിതാവ് ജോയിയാണ് പ്രതി. സംഭവത്തിനു ശേഷം ജോയി വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. അവശനിലയിലായതിനെ തുടര്‍ന്ന് ഇയാളെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കൊല്ലപ്പെട്ട ജസ്റ്റിന്‍ ജോയി സ്ഥിരമായി ലഹരി ഉപയോഗിച്ച് വീട്ടിലെത്തി മാതാപിതാക്കളുമായി വഴക്കിടാറുണ്ടെന്ന് പൊലീസ് പറയുന്നു. രാവിലെയും തര്‍ക്കം നടന്നിരുന്നു. പ്രകോപിതനായ പിതാവ് ജോയി കമ്പിവടിയെടുത്ത് ജസ്റ്റിന്റെ തലയ്ക്കടിക്കുകയായിരുന്നു. തലപിളര്‍ന്ന ജസ്റ്റിന്‍ സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. മാതാവിന്റെ മുന്നില്‍ വച്ചായിരുന്നു അക്രമം നടന്നത്. മകന്‍ മരിച്ചെന്നു മനസിലായ ജോയി വിഷം കഴിച്ചു. പരിസരവാസികളുടെ വിവരത്തെ തുടര്‍ന്ന് മാങ്കുളം എയ്ഡ് പോസ്റ്റില്‍നിന്നുള്ള പൊലീസ് സംഘം ആദ്യം സംഭവസ്ഥലത്തെത്തി.
പൊലീസെത്തുമ്പോള്‍ അവശനിലയിലായിരുന്ന ജോയി വിഷം കഴിച്ചതായി വെളിപ്പെടുത്തുകയായിരുന്നു.
ഉടന്‍തന്നെ ഇയാളെ പൊലീസ് അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ മൂന്നാര്‍ പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
മദ്രസയില്‍ നിന്നു മടങ്ങുകയായിരുന്ന രണ്ട് വിദ്യാര്‍ത്ഥിനികളെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം; സംഭവം കുണ്ടാംകുഴിയില്‍, അക്രമിയുടെ ചിത്രം സിസിടിവിയില്‍, പൊലീസ് അന്വേഷണം തുടങ്ങി
Scroll to top

You cannot copy content of this page