പാണത്തൂര്‍ പരിയാരം പുലി ഭീതിയില്‍; വനംവകുപ്പ് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചു

കാസര്‍കോട്: ജനവാസമേഖലയില്‍ പുലി ഇറങ്ങിയ വിവരത്തെ തുടര്‍ന്ന് പാണത്തൂര്‍ പരിയാരത്ത് വനം വകുപ്പ് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചു. ചൊവ്വാഴ്ചയാണ് പരിയാരത്തെ നാരായണന്റെ വീട്ടുമുറ്റത്ത് ചങ്ങലയില്‍ കെട്ടിയിട്ട നായയെ പാതി ഭക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. വളര്‍ത്തുനായയെ പുലിയാണ് കൊന്നു തിന്നതെന്ന സംശയത്തെ തുടര്‍ന്നാണ് വനംവകുപ്പ് സ്ഥലത്തെത്തി നടപടികള്‍ ആരംഭിച്ചത്. മൂന്നുദിവസം മുമ്പ് പ്രദേശത്ത് ഒരു പുലിയെ റബര്‍ തോട്ടത്തില്‍ ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ അസ്വാഭാവികതയൊന്നും കണ്ടെത്തിയില്ല. കൂടുതല്‍ പരിശോധനയ്ക്കായി സാംപിളുകള്‍ വയനാട്ടിലെയും കോഴിക്കോട്ടെയും ലാബുകളിലേക്ക് അയച്ചിട്ടുണ്ട്. പുലിയെ കണ്ടെത്തിയ സ്ഥലം വനമേഖലയോട് ചേര്‍ന്ന സ്ഥലങ്ങളാണ്. പുലിയുടെ സാന്നിധ്യം വ്യക്തമായതോടെ ജനം ഭീതിയിലാണ്. ക്യാമറകള്‍ സ്ഥാപിച്ചതിനൊപ്പം ജനങ്ങളുടെ ഭീതിയകറ്റാന്‍ പ്രദേശത്ത് രാത്രികാല നിരീക്ഷണം ശക്തമാക്കുമെന്ന് വനംവകുപ്പ് അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page