മധ്യവയസ്‌കന്‍ പഞ്ചായത്ത് കിണറില്‍ ചാടി മരിച്ചു; കുടിവെള്ളമെടുക്കാനായി കിണര്‍ വൃത്തിയാക്കിയത് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ്

കാസര്‍കോട്: മധ്യവയസ്‌കന്‍ പഞ്ചായത്ത് കിണറില്‍ ചാടി ജീവനൊടുക്കി. ഉപ്പള, കോടിബയല്‍, യശോനന്ദന നഗറിലെ പരേതനായ വാസുവിന്റെ മകന്‍ മഞ്ജുനാഥ (53)യാണ് ജീവനൊടുക്കിയത്.
ഇന്ന് (ബുധന്‍) ഉച്ചക്കാണ് സംഭവം. നിരവധി കുടുംബങ്ങള്‍ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന കിണര്‍ അടുത്തിടെയാണ് അറ്റകുറ്റപ്പണി നടത്തിയത്. വിവരമറിഞ്ഞ് ഉപ്പള, ഫയര്‍ഫോഴ്‌സും മഞ്ചേശ്വരം പൊലീസും ചേര്‍ന്ന് മഞ്ജുനാഥയെ പുറത്തെടുത്തുവെങ്കിലും രക്ഷിക്കാനായില്ല. കൂലിപ്പണിക്കാരനായിരുന്നു.
മാതാവ്: ഭാഗി. ഭാര്യ: സരോജിനി. മകന്‍: വൈശാന്ത്. സഹോദരങ്ങള്‍: ഉദയ, മനോജ്, നേത്രാവതി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
പ്രണയ വിവാഹിതനായ തൃക്കരിപ്പൂര്‍ സ്വദേശിയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്: യുവതിയുടെ സഹോദരങ്ങൾക്ക് 12 വർഷവും സുഹൃത്തിനു 9 വർഷവും കഠിന തടവും 5.60 ലക്ഷം രൂപ പിഴയും ശിക്ഷ
Scroll to top

You cannot copy content of this page