കൊച്ചി: മലയാള മനോരമ കൊച്ചി യൂണിറ്റിലെ സ്‌പെഷല്‍ കറസ്‌പോണ്ടന്റ് ജിജോ ജോണ്‍ പുത്തേഴത്ത് (54) അന്തരിച്ചു. ഒട്ടേറെ അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍ പുറത്തു കൊണ്ടുവന്ന മികച്ച പത്രപ്രവര്‍ത്തകനാണ് ജിജോ. 2015 ലെ രാംനാഥ് ഗോയങ്ക പുരസ്‌കാരം നേടിയിരുന്നു. കേരള പ്രസ് അക്കാദമിയില്‍ നിന്നു ജേണലിസം പഠനം പൂര്‍ത്തിയാക്കിയ ജിജോ പിന്നീട് മനോരമയില്‍ ചേരുകയായിരുന്നു. പറവൂര്‍ ഗോതുരുത്ത് പുത്തേഴത്ത് കുടുംബാംഗമാണ്. കൊച്ചിയില്‍ ‘സര്‍വശിക്ഷ കേരള’ത്തില്‍ അധ്യാപികയായ രമ്യ ജോസഫാണു ഭാര്യ. മക്കള്‍: അനന്യ ജിജോ, ജൊഹാന്‍ ജോസഫ് ജോണ്‍.








