വിമാനം താഴ്ന്നു പറന്നു; സ്‌കൂളിന്റെ ഓടുകള്‍ പാറിപ്പോയി

കൊച്ചി: വിമാനം താഴ്ന്നു പറന്നതിനെ തുടര്‍ന്ന് സ്‌കൂളിന്റെ ഓടുകള്‍ പാറിപ്പോയി. നെടുമ്പാശ്ശേരി വിമാനത്താവളത്തിനു സമീപത്തെ ഒക്കല്‍ ശ്രീനാരായണ ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ ഓടുകളാണ് തകര്‍ന്നത്. ഇന്നലെ (ചൊവ്വ) രാത്രിയാണ് സംഭവം. അതിനാല്‍ ആളപായം ഒഴിവായി.
സമാനരീതിയില്‍ ഒക്കലില്‍ നേരത്തെ നിരവധി വീടുകളുടെ ഓടുകള്‍ പറന്നു പോയിരുന്നു. ഏതാനും മാസം മുമ്പ് നമ്പിളി കവലയിലെ ഒരു വീടിന്റെ ഓടുകളും സമാന രീതിയില്‍ തകര്‍ന്നിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page