റാണിപുരം റോപ്പ് വേ അപകടം; ചാമുണ്ടിക്കുന്ന് സ്വദേശിയായ ഓപ്പറേറ്റർ മരിച്ചു, ജോലിക്ക് കയറിയത് ഇന്നലെ

കാസർകോട്: റാണിപുരത്ത് റോപ് വേ അപകടത്തിൽ പരിക്കേറ്റ ഓപ്പറേറ്റർ മരിച്ചു. പനത്തടി ചാമുണ്ടിക്കുന്ന് സ്വദേശിയായ സനൂപ് കൃഷ്ണൻ (24)ആണ് മരിച്ചത്. ശനിയാഴ്ച അഞ്ചുമണിയോടെയാണ് അപകടം സംഭവിച്ചത്. സഞ്ചാരികളെ കയറ്റുന്നതിനിടെ റോപ്പ് വേയിൽ കയർ കുരുങ്ങി താഴെ വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ കാസർകോട്ടേ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണപ്പെട്ടു. വെള്ളിയാഴ്ചയായിരുന്നു സനൂപ് ഓപ്പറേറ്ററായി ജോലിയിൽ പ്രവേശിച്ചത്. രാജപുരം പൊലീസ് അന്വേഷണം ആരംഭിച്ചു.

ഭാര്യയെ പിരിച്ചു വിട്ടതിലുള്ള പക; സ്കൂൾ ഭക്ഷണത്തിൽ വിഷം കലർത്താൻ ശ്രമം; മുൻ പാചകത്തൊഴിലാളിയുടെ ഭർത്താവ് അറസ്റ്റിൽ

ചെന്നൈ: ഭക്ഷണത്തിൽ വിഷം കലർത്താൻ ശ്രമിച്ച സ്‌കൂളിലെ മുൻ പാചക‌ത്തൊഴിലാളിയുടെ ഭർത്താവ് അറസ്റ്റിൽ. ഈറോഡ് സ്വദേശി ബി അറുമുഖം(60) ആണ് അറസ്റ്റിലായത്. ഇയാളുടെ ഭാര്യ ആലമ്മാളിനെ ഒരുമാസം മുൻപ് സ്കൂളിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. ഇതേ തുടർന്ന് അറുമുഖം സ്കൂൾ അധികൃതരുമായി തർക്കിച്ചിരുന്നു. പിരിച്ചു വിട്ടതിലുള്ള പകയിലാണ് സ്കൂളിലെ സൗജന്യ പ്രഭാത ഭക്ഷണ പദ്ധതിയുടെ ഭാഗമായുള്ള സാമ്പാറിൽ വിഷം കലർത്താൻ ശ്രമിച്ചത്. ഇതിനായി എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ കൂട്ടുപിടിക്കുകയായിരുന്നു. കുട്ടിയെ ഉപയോഗിച്ചാണ് ഇയാൾ വിഷം കലർത്താൻ ശ്രമിച്ചത്.പുതിയ വസ്ത്രം …

നേപ്പാളില്‍ അല്‍ഭുത രക്ഷപ്പെടൽ, 11-ാം നാള്‍ രണ്ടുപേരെ കൂടി രക്ഷപ്പെടുത്തി

കാഠ്മണ്ഡു: നേപ്പാളിനെ പിടിച്ചുകുലുക്കിയ പ്രളയത്തില്‍ അകപ്പെട്ട് കുടുങ്ങിയ രണ്ടുപേരെ കൂടി രക്ഷപ്പെടുത്തി. ദുരന്തം നടന്ന് 11-ാം നാളാണ് അല്‍ഭുത രക്ഷ നടന്നത്. ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീടിനുള്ളില്‍ കുഴിച്ചിട്ട 64 വയസ്സുള്ള ഒരു സ്ത്രീയെയും ജീവനോടെ കണ്ടെത്തി. ജലവൈദ്യുത പദ്ധതിയുടെ ഒരു തുരങ്കത്തിനുള്ളില്‍ പെട്ട ചൈനീസ് പൗരനെ ജീവനോടെ രക്ഷപ്പെടുത്തിയതാണ് ഏറ്റവും പുതിയ രക്ഷാപ്രവര്‍ത്തനം. വെള്ളിയാഴ്ച ത്രിശൂലി 3എ ജലവൈദ്യുത നിലയത്തിലെ തുരങ്കത്തില്‍ നിന്ന് രണ്ട് നേപ്പാള്‍ തൊഴിലാളികളെ ജീവനോടെ പുറത്തെടുത്തതിന് ശേഷം നടക്കുന്ന മൂന്നാമത്തെ വിജയകരമായ …

സ്വര്‍ണം പണയം വച്ച് സര്‍വ്വീസ് സ്റ്റേഷന്‍ ആരംഭിച്ചു, തുറന്നത് രണ്ടരമാസം, അപ്പോഴേക്കും പൂട്ടിക്കാന്‍ ആളെത്തി; പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയില്ലെങ്കില്‍ കൂട്ടആത്മഹത്യചെയ്യുമെന്ന് കുടുംബം

ചെറുവത്തൂര്‍: നിയമപ്രകാരമുള്ള എല്ലാ മാനദണ്ഡങ്ങളും പാലിച്ച് ആരംഭിച്ച സര്‍വ്വീസ് സ്റ്റേഷന്‍ തുറക്കാന്‍ സമ്മതിക്കുന്നില്ലെന്ന് ഉടമയുടെ പരാതി. ചീമേനി വെളിച്ചംതോട് സ്വദേശിയും സ്മാര്‍ട് ലൈന്‍ ഓട്ടോ സര്‍വീസ് സ്ഥാപന ഉടമയുമായ കെ മനോജാണ് പരാതിയുമായി രംഗത്തെത്തിയത്. ചില സ്ഥാപിത താല്പര്യക്കാരുടെ ഇടപെടല്‍ മൂലം രണ്ടര മാസം മാത്രമാണ് പ്രവര്‍ത്തിച്ചത്. പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെയും കാങ്കോല്‍ ആലപ്പടമ്പ് പഞ്ചായത്തിന്റെയും റവന്യു വകുപ്പിന്റെയും ആവശ്യമായ എല്ലാ സര്‍ട്ടിഫിക്കറ്റുകളും അനുമതി പത്രവും സ്ഥാപനത്തിന് ലഭിച്ചിരുന്നു. എന്നാല്‍ ചിലര്‍ സ്ഥാപനത്തെ കുറിച്ച് വ്യാജപ്രചരണം നടത്തി …

ഭക്ഷണമുണ്ടാക്കാന്‍ പറഞ്ഞിട്ടും കേട്ടില്ല, ഡാന്‍സ് ക്ലാസിന് പോകണമെന്ന് ഭാര്യ; ഭര്‍ത്താവ് യുവതിയെ മര്‍ദ്ദിച്ചുകൊലപ്പെടുത്തി

നാഗ്പുര്‍: മദ്യലഹരിയില്‍ ഭര്‍ത്താവിന്റെ മര്‍ദനമേറ്റ ഭാര്യ മരിച്ചു. മഹാരാഷ്ട്രയിലെ നാഗ്പുരില്‍ താമസിക്കുന്ന യാമിനി കൃഷ്ണ ലാല്‍ യാദവ്(38) ആണ് മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് കൃഷ്ണലാല്‍ യാദവി(41)നെ കൊലക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു. ദമ്പതികള്‍ക്ക് രണ്ട് ചെറിയ കുട്ടികളുണ്ട്. വ്യാഴാഴ്ചയാണ് ക്രൂരമായ സംഭവം നടന്നത്. വൈകീട്ട് ജോലി കഴിഞ്ഞ് വീട്ടിലെത്തിയ കൃഷ്ണലാല്‍ തനിക്കും കുട്ടികള്‍ക്കുമായി ഭക്ഷണം തയ്യാറാക്കാന്‍ യാമിനിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഈ സമയം യാമിനി ഡാന്‍സ് ക്ലാസിലേക്ക് പോകാന്‍ ഒരുക്കത്തിലായിരുന്നു. ഇതിനെച്ചൊല്ലി ഇരുവരും തമ്മില്‍ വഴക്കാരംഭിച്ചു. …

റിട്ട.സീനിയര്‍ പോസ്റ്റല്‍ സൂപ്രണ്ട് നുള്ളിപ്പാടിയിലെ കെ.ബാബു നായിക് അന്തരിച്ചു

കാസര്‍കോട്: റിട്ട. സീനിയര്‍ പോസ്റ്റല്‍ സൂപ്രണ്ട് കെ. ബാബു നായിക് (84) അന്തരിച്ചു. പെര്‍ള, കജംപാടി സ്വദേശിയായ ബാബു നായിക് പൂനെയില്‍ വച്ചാണ് വിരമിച്ചത്.ഭാര്യ: സുനന്ദാഭായ് (റിട്ട.അധ്യാപിക, കാസര്‍കോട് ഗവ.ഹൈസ്‌കൂള്‍). മക്കള്‍: ശ്രീമ നായിക് (സീനിയര്‍ സൂപ്രണ്ട് കെഎസ്ഇബി വൊര്‍ക്കാടി, ഇലക്ട്രിക്കല്‍ സെക്ഷന്‍), ബി രൂപശ്രീ (ചീഫ് അസോസിയേറ്റ് എസ്ബിഐ കാസര്‍കോട്) മരുമക്കള്‍: ഡോ. വിജയകുമാര്‍ (റിട്ട. കണ്‍സള്‍ട്ടന്റ് ഫിസിഷ്യൻ വെന്‍ലോക് ഹോസ്പിറ്റല്‍ മംഗ്‌ളൂരു), ഡോ. നാരായണ നായിക് . സിഎച്ച് (കണ്‍സള്‍ട്ടന്റ് ഫിസിഷ്യന്‍ ജനറല്‍ ഹോസ്പിറ്റല്‍ …

ട്രെയിൻ യാത്രക്കാരിയുടെ മൊബൈൽ ഫോണും പവർ ബാങ്കും അടങ്ങിയ ബാഗ് കവർന്ന കേസ്; യുവാവ് അറസ്റ്റിൽ

കണ്ണൂര്‍: ട്രെയിൻ യാത്രക്കാരിയുടെ മൊബൈല്‍ഫോണും പവര്‍ബാങ്കും ആധാര്‍ കാര്‍ഡും പണവുമടങ്ങിയ ബാഗ് കവര്‍ച്ച ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. വടകര മേപ്പയില്‍ കല്ലുനിരപ്പറമ്പത്ത് പ്രവീണ്‍ (31) നെയാണ് കണ്ണൂര്‍ റെയില്‍വേ പൊലീസ് സി.ഐ. സന്തോഷിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ഇടുക്കി ആലക്കോട് കീമറ്റത്തില്‍ ഹൗസില്‍ അല്‍ഫോന്‍സ റെനിയുടെ 30,000 രൂപ വിലമതിക്കുന്ന മൊബൈല്‍ഫോണ്‍, 1500 രൂപയുടെ പവര്‍ബാങ്ക്, 3,000 രൂപ എന്നിവയടങ്ങിയ ബാഗ് ഹരിദ്വാറില്‍ നിന്ന് എറണാകുളത്തേക്ക് മംഗള എക്‌സ്പ്രസില്‍ യാത്ര ചെയ്യവെ കവർച്ച ചെയ്തുവെന്നാണ് കേസ്. ട്രെയിൻ …

ഒന്നിച്ച് മദ്യപിക്കാൻ കൂട്ടാത്ത വിരോധം: യുവാവിനെ വധിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

കണ്ണൂര്‍: കൂടെ കൂട്ടാത്ത വിരോധത്തിൽ യുവാവിനെ തലക്കടിച്ച് കൊല്ലാന്‍ ശ്രമം; പ്രതി അറസ്റ്റിൽ . തമിഴ്‌നാട് ഊട്ടി ഗുണ്ടപ്പ വില്ലേജിലെ പ്രഭാകര (37) നാണ് വധശ്രമത്തിനു ഇരയായത്. സംഭവത്തിൽ തമിഴ്‌നാട് സ്വദേശിയായ വെങ്കിടേശന്‍ എന്ന അണ്ണനെയാണ്കണ്ണൂർ സിറ്റി സി ഐ മഹേഷ് കണ്ട മ്പേത്ത് അറസ്റ്റ് ചെയ്തു.നാല് ദിവസം മുമ്പാണ് ഇരുവരും കണ്ണൂരില്‍ വച്ച് പരിചയപ്പെട്ടത്. മൂന്നാം തീയതി രാത്രി 9.30 മണിയോടെ പാറക്കണ്ടി ബീവറേജിന് സമീപം വച്ചാണ് അക്രമിച്ചത്. പ്രഭാകരന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയ …

ആൺസുഹൃത്തുമായി സംസാരിച്ചു; ഭർത്താവുമായി അകന്നു കഴിയുന്ന യുവതിയെ ആക്രമിച്ചു

തലശേരി: ഭര്‍ത്താവുമായി അകന്ന് കഴിയുന്ന യുവതി ആണ്‍സുഹൃത്തുമായി സംസാരിച്ചതിന് സഹോദരന്‍ അക്രമിച്ചതായി പരാതി. ചമ്പാട് ഷംനിസ മന്‍സിലില്‍ വി.പി.കെ.ഷംനിസ (33)യുടെ പരാതിയില്‍ സഹോദരന്‍ ഷാജിറിന് എതിരെ പൊലീസ് കേസെടുത്തു. ഇന്നലെ (വെള്ളി) ഉച്ചക്ക് 2.10മണിയോടെ തലശേരി സെന്റിനറി പാര്‍ക്കിലാണ് സംഭവം.സുഹൃത്ത് സാജനുമായി സംസാരിച്ചുകൊണ്ടിരിക്കെ ഷാജിര്‍ സ്ഥലത്തെത്തുകയും മൊബൈല്‍ഫോണ്‍ ബലമായി പിടിച്ചുവാങ്ങി എറിഞ്ഞുപൊളിക്കുകയും മുഖത്തും ചെവിക്കും മുക്കിനും അടിക്കുകയും ചെയ്തുവെന്നാണ് പരാതി.

ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ഭജന അവതരിപ്പിക്കുന്നതിനിടെ ഗായകന്‍ കുഴഞ്ഞുവീണുമരിച്ചു

മംഗളൂരു: ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ഭജന അവതരിപ്പിക്കുന്നതിനിടെ ഗായകന്‍ കുഴഞ്ഞുവീണുമരിച്ചു. വെള്ളിയാഴ്ച രാത്രി 11 മണിയോടെ മംഗളൂരു തോക്കൂര്‍ സുബ്രഹ്‌മണ്യ ക്ഷേത്രത്തിലെ ആഘോഷങ്ങള്‍ക്കിടെയാണ് സംഭവം. തോക്കൂര്‍ സ്വദേശിയായ ശ്രീനാഥ് ഷെട്ടിഗാര്‍ (38) ആണ് മരിച്ചത്. ഭജനക്കിടെ കുഴഞ്ഞുവീണ ഗായകനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ബെംഗളൂരുവില്‍ ജോലി ചെയ്തിരുന്ന ശ്രീനാഥ് ജന്മാഷ്ടമിക്ക് സ്വന്തം നാട്ടിലേക്ക് മടങ്ങിയെത്തിയിരുന്നു. ശ്രീനാഥിന്റെ അപ്രതീക്ഷിത മരണം കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ദുഃഖത്തിലാഴ്ത്തി.

മോഹന്‍ലാലിന്റെ 367-ാമത് ചിത്രം വരുന്നു; ‘ഓപ്പറേഷന്‍ ഗംഗ’ യുടെ സംവിധാനം വിഷ്ണു മോഹന്‍; ഉക്രൈന്‍ രക്ഷാദൗത്യം പ്രമേയം

കൊച്ചി: നടന്‍ മോഹന്‍ലാലിന്റെ 367-ാം ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. ‘ഓപ്പറേഷന്‍ ഗംഗ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം വിഷ്ണു മോഹനാണ് സംവിധാനം ചെയ്യുന്നത്. ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്ററാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. മോഹന്‍ലാലിനൊപ്പം ബോളിവുഡ് താരം അര്‍ജുന്‍ രാംപാല്‍, ഭാഗ്യശ്രീ ബോര്‍സെ, പാര്‍ഥിബന്‍, ആദില്‍ ഹുസൈന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.കോ-പ്രൊഡ്യൂസേഴ്‌സ്- ബൈജു ഗോപാലന്‍, വി. സി. പ്രവീണ്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- കൃഷ്ണമൂര്‍ത്തി. മെഗാ ബജറ്റില്‍ വമ്പന്‍ കാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ …

ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ അതിഥിയായെത്തി, ഒടുവില്‍ കുരുക്കിലായി; വലയില്‍ കുടുങ്ങിയ വെള്ളിമൂങ്ങയെ സാഹസികമായി രക്ഷപ്പെടുത്തി

നീലേശ്വരം: പടന്നക്കാട്ടെ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ പ്രാവുകള്‍ കയറാതിരിക്കാന്‍ സ്ഥാപിച്ച വലയില്‍ കുടുങ്ങിയ വെള്ളിമൂങ്ങയെ അധികൃതര്‍ സാഹസികമായി രക്ഷപ്പെടുത്തി. ആശുപത്രിയിലെ ജീവനക്കാരന്‍ രതീഷ്, തെറാപ്പിസ്റ്റ് റോജിത് കെ.വി എന്നിവരുടെ സമയോചിതമായ ഇടപെടലിലാണ് മൂങ്ങയ്ക്ക് പുതുജീവന്‍ ലഭിച്ചത്. വലയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് രണ്ടു ദിവസമായി ഭക്ഷണവും വെള്ളവുമില്ലാതെ കിടക്കുകയായിരുന്നു. ആശുപത്രി കെട്ടിടത്തിന് മുകളിലെ വലയില്‍ എന്തോ അനങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ട ഇരുവരും എത്തിനോക്കിയപ്പോഴാണ് അവശനിലയിലായ വെള്ളിമൂങ്ങയെ കണ്ടത്. തുടര്‍ന്ന് ഏറെ ശ്രമിച്ച് സുരക്ഷിതമായി വലയില്‍ നിന്ന് പുറത്തെത്തിച്ചു. പ്രാഥമിക ശുശ്രൂഷകള്‍ …

ദുബൈ കെഎംസിസി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ എട്ടാമത്തെ ബൈത്തുറഹ്‌മ കൈമാറി

വൊര്‍ക്കാടി: ദുബൈ കെഎംസിസി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ ബൈത്തുറഹ്‌മ ഭവന നിര്‍മ്മാണ പദ്ധതിയിലെ എട്ടാമത്തെ വീട് വൊര്‍ക്കാടി പഞ്ചായത്തിലെ ധര്‍മ്മനഗറില്‍ അവകാശിക്ക് കൈമാറി. പേസ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ പിഎ മുഹമ്മദ് സല്‍മാന്‍ ഇബ്രാഹിം താക്കോല്‍ദാനം നിര്‍വ്വഹിച്ചു. എകെഎം അഷ്റഫ് എംഎല്‍എ ബൈത്തുറഹ്‌മ സമര്‍പ്പണ സമ്മേളനം ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഇബ്രാഹിം ബേരികെ അധ്യക്ഷത വഹിച്ചു. വെല്‍ഫെയര്‍ സ്‌കീം അംഗങ്ങളുടെ കുടുംബങ്ങള്‍ക്കുള്ള പത്ത് ലക്ഷം രൂപ വീതമുള്ള മരണാനന്തര സഹായം ചടങ്ങില്‍ വെച്ച് വിതരണം …

പൊതുമരാത്ത് കരാറുകാരന്‍ സുനൈഫിനെ ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ് അനുമോദിച്ചു

കാസര്‍കോട്: സമയബന്ധിതമായി ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയതിന് ഡിജിപിയുടെ പ്രത്യേക അഭിനന്ദനം ലഭിച്ച പൊതുമരാത്ത് കരാറുകാരന്‍ സുനൈഫ് എം.എ.എച്ചിനെ ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ് അനുമോദിച്ചു. കേരള പൊലീസിന്റെ പല നിര്‍മ്മാണ പ്രവൃത്തികളും കേരളത്തിലുടനീളം സുനൈഫിന്റെ നേതൃത്വത്തിലാണ് പൂര്‍ത്തീകരിച്ചത്. നിലവില്‍ ക്ലബ്ബ് വൈസ് പ്രസിഡണ്ടാണ് സുനൈഫ്. ഇദ്ദേഹത്തിന് ക്ലബ്ബ് പ്രസിഡണ്ട് ഷാഫി നാലപ്പാട് ഉപഹാരം സമര്‍പ്പിച്ചു. ജലീല്‍ മുഹമ്മദ്, ഫാറൂഖ് കാസ്മി, എം.പി അബ്ദുല്‍ നാസര്‍, ആസിഫ്, ഷാഫി പാറക്കട്ട, മഹമൂദ് എം.എ.എച്ച് സംസാരിച്ചു. സെക്രട്ടറി ഷാഫി …

പട്ടേല്‍ കടപ്പുറത്തെ നിര്‍മാണത്തൊഴിലാളിയായ യുവാവ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

കാസര്‍കോട്: പടന്നക്കടപ്പുറം പട്ടേല്‍ കടപ്പുറത്ത് നിര്‍മാണത്തൊഴിലാളിയായ യുവാവിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബീച്ചാരക്കടവിലെ സി തമ്പാന്റെ മകന്‍ കെപി ഷൈജു(34)വാണ് മരിച്ചത്. ടൈല്‍സ് തൊഴിലാളിയായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ യുവാവ് താമസിക്കുന്ന വീടിന്റെ കഴുക്കോലിലാണ് കെട്ടിതൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ചന്തേര പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ശനിയാഴ്ച വൈകീട്ട് മൃതദേഹം വീട്ടിലേക്ക് കൊണ്ടുവരും. കാര്‍ത്യായനിയാണ് മാതാവ്. സുകന്യയാണ് ഭാര്യ. രാമിക, …

തെക്കില്‍, പുത്തരിയടുക്കത്ത് പൊലീസിനു നേരെ അക്രമം; സംഭവം അടിയന്തിര സഹായം ആവശ്യപ്പെട്ടുകൊണ്ടുള്ള യുവതിയുടെ സന്ദേശത്തെ കുറിച്ച് അന്വേഷിക്കുന്നതിനിടയില്‍, യുവതിക്കും പരിക്ക്

കാസര്‍കോട്: അടിയന്തിര സഹായം ആവശ്യപ്പെട്ടുകൊണ്ട് യുവതി പൊലീസിന്റെ ഇ ആര്‍ എസ് കണ്‍ട്രോള്‍ റൂമിലേയ്ക്ക് അയച്ച സന്ദേശത്തെ കുറിച്ച് അന്വേഷിക്കുന്നതിനിടയില്‍ പൊലീസുകാരെ ആക്രമിച്ചതായി പരാതി. മേല്‍പ്പറമ്പ് എസ് ഐ യു ഷൈജു(35)ന്റെ പരാതിയില്‍ കണ്ടാല്‍ അറായാവുന്ന മൂന്നു പേര്‍ക്കെതിരെ കേസെടുത്തു. പ്രതികളില്‍ രണ്ടുപേര്‍ പൊലീസിന്റെ കസ്റ്റഡിയിലാണ്. ഇന്നലെ (വെള്ളി) രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. എസ് ഐ യും സംഘവും നൈറ്റ് പട്രോളിംഗ് നടത്തുന്നടിനിടിയിലാണ് തന്നെ തട്ടികൊണ്ടുപോകുന്നതായും അടിയന്തര സഹായം ലഭ്യമാക്കണമെന്നുംഅഭ്യര്‍ത്ഥിച്ച് കൊണ്ട് ഒരു യുവതിയുടെ സന്ദേശം പൊലീസ് …

നാടക് ജില്ലാ സമ്മേളനം; കാറഡുക്കയില്‍ മേക്കപ്പ് വര്‍ക്ക് ഷോപ്പ് തുടങ്ങി

കാസര്‍കോട്: നാടക് ജില്ലാ സമ്മേളനത്തിന്റെ അനുബന്ധ പരിപാടിയായി കാടകം മേഖല സംഘടിപ്പിച്ച മേക്കപ്പ് വര്‍ക്ക് ഷോപ്പ് കാറഡുക്ക ജി വി എച്ച് എസ് എസില്‍ ആരംഭിച്ചു.ഹെഡ്മാസ്റ്റര്‍ ബി എസ് സന്ദീപ് ഉദ്ഘാടനം ചെയ്തു.വര്‍ക്ക് ഷോപ്പിന് സുരേഷ് പണിക്കര്‍, വിനു നാരായണന്‍, കെ.പി.ജ്യോതി ചന്ദ്രന്‍ നേതൃത്വം നല്‍കി.പ്രശസ്ത ചിത്രകാരന്‍ കെ പി വത്സരാജിന്റെ സ്മരണക്കായി നടത്തിയ ചിത്ര പ്രദര്‍ശനത്തില്‍ സചീന്ദ്രന്‍ കാറഡുക്ക, ദേവദത്തന്‍, ഐഷിന്‍ ഫാത്തിമകരുക്കള്‍ സംബന്ധിച്ചു.മധു ബേഡകത്തിന്റെ എകാഭിനയവും ഉണ്ടായിരുന്നു. ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ നൃത്താവതരണം, ഗാനാലാപനം …

കേരള പൊലീസിന്റെ ലഹരിവിരുദ്ധ മാരത്തോണും ദീപശിഖാ പ്രയാണവും കാസര്‍കോട് നിന്ന് ആരംഭിച്ചു

കാസര്‍കോട്: ‘സ്പോര്‍ട്സിനൊപ്പം നില്‍ക്കൂ, ലഹരിയെ അകറ്റൂ’ എന്ന മുദ്രാവാക്യവുമായി കേരള പൊലീസ്സംഘടിപ്പിക്കുന്ന സംസ്ഥാനതല മാരത്തോണും ദീപശിഖാ പ്രയാണവും പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നാരംഭിച്ചു. എം.പി രാജ്മോഹന്‍ ഉണ്ണിത്താന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. എംഎല്‍എമാരായ കല്ലട്ര മാഹിന്‍, എ.കെ.എം അഷ്‌റഫ്, കെ നീലകണ്ഠന്‍, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, സന്ദീപ് വാര്യര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്ളക്കുഞ്ഞി, നഗരസഭാ അധ്യക്ഷ ഷാഹിന സലിം, ഡിഡിഇ റഫീഖ് എന്നിവര്‍ വിശിഷ്ടാതിഥികളായി. എ.എസ്.പി അച്യുത് അശോക് …