ഭക്ഷണമുണ്ടാക്കാന്‍ പറഞ്ഞിട്ടും കേട്ടില്ല, ഡാന്‍സ് ക്ലാസിന് പോകണമെന്ന് ഭാര്യ; ഭര്‍ത്താവ് യുവതിയെ മര്‍ദ്ദിച്ചുകൊലപ്പെടുത്തി

നാഗ്പുര്‍: മദ്യലഹരിയില്‍ ഭര്‍ത്താവിന്റെ മര്‍ദനമേറ്റ ഭാര്യ മരിച്ചു. മഹാരാഷ്ട്രയിലെ നാഗ്പുരില്‍ താമസിക്കുന്ന യാമിനി കൃഷ്ണ ലാല്‍ യാദവ്(38) ആണ് മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് കൃഷ്ണലാല്‍ യാദവി(41)നെ കൊലക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു. ദമ്പതികള്‍ക്ക് രണ്ട് ചെറിയ കുട്ടികളുണ്ട്. വ്യാഴാഴ്ചയാണ് ക്രൂരമായ സംഭവം നടന്നത്. വൈകീട്ട് ജോലി കഴിഞ്ഞ് വീട്ടിലെത്തിയ കൃഷ്ണലാല്‍ തനിക്കും കുട്ടികള്‍ക്കുമായി ഭക്ഷണം തയ്യാറാക്കാന്‍ യാമിനിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഈ സമയം യാമിനി ഡാന്‍സ് ക്ലാസിലേക്ക് പോകാന്‍ ഒരുക്കത്തിലായിരുന്നു. ഇതിനെച്ചൊല്ലി ഇരുവരും തമ്മില്‍ വഴക്കാരംഭിച്ചു. തര്‍ക്കത്തിനിടെ ഭര്‍ത്താവ് യാമിനിയുടെ കഴുത്തിലും വയറ്റിലും അടക്കം പലതവണ മര്‍ദിച്ചു. രണ്ട് കുട്ടികളുടെയും മുന്നില്‍വെച്ചായിരുന്നു മര്‍ദനം. മര്‍ദനത്തിനുശേഷം കഴുത്തിലും വയറ്റിലും കടുത്ത വേദന അനുഭവപ്പെട്ട യാമിനി ഭര്‍ത്താവിനോട് വേദനസംഹാരികള്‍ വാങ്ങി നല്‍കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഭര്‍ത്താവ് മരുന്ന് വാങ്ങാനായി മെഡിക്കല്‍ ഷോപ്പിലേക്ക് പോയെങ്കിലും കട അടച്ചിരുന്നതിനാല്‍ തിരിച്ചെത്തി. ആന്തരികാവയവങ്ങള്‍ക്കേറ്റ ഗുരുതരമായ പരിക്കുകള്‍ കാരണം യാമിനിയുടെ വയര്‍ വീര്‍ക്കാന്‍ തുടങ്ങുകയും നില കൂടുതല്‍ വഷളാവുകയും ചെയ്തു. അപ്പോള്‍ തന്നെ ഭര്‍ത്താവ് യാമിനിയെ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍, ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റെന്ന് പറഞ്ഞാണ് പ്രതി ഭാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് മര്‍ദനമേറ്റതായി കണ്ടെത്തിയത്. ചോദ്യം ചെയ്തതോടെ ഇയാള്‍ കുറ്റം സമ്മതിക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തെക്കില്‍, പുത്തരിയടുക്കത്ത് പൊലീസിനു നേരെ അക്രമം; സംഭവം അടിയന്തിര സഹായം ആവശ്യപ്പെട്ടുകൊണ്ടുള്ള യുവതിയുടെ സന്ദേശത്തെ കുറിച്ച് അന്വേഷിക്കുന്നതിനിടയില്‍, യുവതിക്കും പരിക്ക്
Scroll to top

You cannot copy content of this page