തലശേരി: ഭര്‍ത്താവുമായി അകന്ന് കഴിയുന്ന യുവതി ആണ്‍സുഹൃത്തുമായി സംസാരിച്ചതിന് സഹോദരന്‍ അക്രമിച്ചതായി പരാതി. ചമ്പാട് ഷംനിസ മന്‍സിലില്‍ വി.പി.കെ.ഷംനിസ (33)യുടെ പരാതിയില്‍ സഹോദരന്‍ ഷാജിറിന് എതിരെ പൊലീസ് കേസെടുത്തു. ഇന്നലെ (വെള്ളി) ഉച്ചക്ക് 2.10മണിയോടെ തലശേരി സെന്റിനറി പാര്‍ക്കിലാണ് സംഭവം.സുഹൃത്ത് സാജനുമായി സംസാരിച്ചുകൊണ്ടിരിക്കെ ഷാജിര്‍ സ്ഥലത്തെത്തുകയും മൊബൈല്‍ഫോണ്‍ ബലമായി പിടിച്ചുവാങ്ങി എറിഞ്ഞുപൊളിക്കുകയും മുഖത്തും ചെവിക്കും മുക്കിനും അടിക്കുകയും ചെയ്തുവെന്നാണ് പരാതി.







