കാസര്‍കോട്: നാടക് ജില്ലാ സമ്മേളനത്തിന്റെ അനുബന്ധ പരിപാടിയായി കാടകം മേഖല സംഘടിപ്പിച്ച മേക്കപ്പ് വര്‍ക്ക് ഷോപ്പ് കാറഡുക്ക ജി വി എച്ച് എസ് എസില്‍ ആരംഭിച്ചു.
ഹെഡ്മാസ്റ്റര്‍ ബി എസ് സന്ദീപ് ഉദ്ഘാടനം ചെയ്തു.
വര്‍ക്ക് ഷോപ്പിന് സുരേഷ് പണിക്കര്‍, വിനു നാരായണന്‍, കെ.പി.ജ്യോതി ചന്ദ്രന്‍ നേതൃത്വം നല്‍കി.
പ്രശസ്ത ചിത്രകാരന്‍ കെ പി വത്സരാജിന്റെ സ്മരണക്കായി നടത്തിയ ചിത്ര പ്രദര്‍ശനത്തില്‍ സചീന്ദ്രന്‍ കാറഡുക്ക, ദേവദത്തന്‍, ഐഷിന്‍ ഫാത്തിമകരുക്കള്‍ സംബന്ധിച്ചു.
മധു ബേഡകത്തിന്റെ എകാഭിനയവും ഉണ്ടായിരുന്നു. ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ നൃത്താവതരണം, ഗാനാലാപനം എന്നിവ നടക്കും. വൈകുന്നേരം 4.30ന് സമാപന സമ്മേളനം ചിത്രകാരനും നാടക സംവിധായകനുമായ സി.കുഞ്ഞമ്പു നായര്‍ ഉദ്ഘാടനം ചെയ്യും.







