നേപ്പാളില്‍ അല്‍ഭുതരക്ഷ, 11-ാം നാള്‍ രണ്ടുപേരെ കൂടി രക്ഷപ്പെടുത്തി

കാഠ്മണ്ഡു: നേപ്പാളിനെ പിടിച്ചുകുലുക്കിയ പ്രളയത്തില്‍ അകപ്പെട്ട് കുടുങ്ങിയ രണ്ടുപേരെ കൂടി രക്ഷപ്പെടുത്തി. ദുരന്തം നടന്ന് 11-ാം നാളാണ് അല്‍ഭുത രക്ഷ നടന്നത്. ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീടിനുള്ളില്‍ കുഴിച്ചിട്ട 64 വയസ്സുള്ള ഒരു സ്ത്രീയെയും ജീവനോടെ കണ്ടെത്തി. ജലവൈദ്യുത പദ്ധതിയുടെ ഒരു തുരങ്കത്തിനുള്ളില്‍ പെട്ട ചൈനീസ് പൗരനെ ജീവനോടെ രക്ഷപ്പെടുത്തിയതാണ് ഏറ്റവും പുതിയ രക്ഷാപ്രവര്‍ത്തനം. വെള്ളിയാഴ്ച ത്രിശൂലി 3എ ജലവൈദ്യുത നിലയത്തിലെ തുരങ്കത്തില്‍ നിന്ന് രണ്ട് നേപ്പാള്‍ തൊഴിലാളികളെ ജീവനോടെ പുറത്തെടുത്തതിന് ശേഷം നടക്കുന്ന മൂന്നാമത്തെ വിജയകരമായ രക്ഷാപ്രവര്‍ത്തനമാണിത്. നേപ്പാള്‍ സൈനികരും ദക്ഷിണ കൊറിയയില്‍ നിന്നുള്ള ദുരന്ത നിവാരണ വിദഗ്ധരും സംയുക്തമായാണ് ഓപ്പറേഷന്‍ നടത്തിയതെന്ന് സൈന്യം അറിയിച്ചു. ശനിയാഴ്ച നുവാക്കോട്ട് പട്ടണത്തില്‍ രക്ഷാപ്രവര്‍ത്തകര്‍ നടത്തിയ തിരച്ചിലില്‍ 64 കാരി ചണ്ഡിക ശ്രേഷ്ഠയെ
തകര്‍ന്ന വീട്ടില്‍ നിന്ന് ജീവനോടെ പുറത്തെടുത്തു. വൈദ്യചികിത്സയ്ക്കായി കാഠ്മണ്ഡുവിലേക്ക് ഹെലികോപ്റ്റര്‍ വഴി കൊണ്ടുപോയെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 12 ജലവൈദ്യുത പദ്ധതികളിലായി 900 ഓളം തൊഴിലാളികളെ കാണാതായതായും 500 ഓളം പേര്‍ പല തുരങ്കങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായും അധികൃതര്‍ അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
സ്വര്‍ണം പണയം വച്ച് സര്‍വ്വീസ് സ്റ്റേഷന്‍ ആരംഭിച്ചു, തുറന്നത് രണ്ടരമാസം, അപ്പോഴേക്കും പൂട്ടിക്കാന്‍ ആളെത്തി; പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയില്ലെങ്കില്‍ കൂട്ടആത്മഹത്യചെയ്യുമെന്ന് കുടുംബം
Scroll to top

You cannot copy content of this page