കണ്ണൂര്‍: കൂടെ കൂട്ടാത്ത വിരോധത്തിൽ യുവാവിനെ തലക്കടിച്ച് കൊല്ലാന്‍ ശ്രമം; പ്രതി അറസ്റ്റിൽ . തമിഴ്‌നാട് ഊട്ടി ഗുണ്ടപ്പ വില്ലേജിലെ പ്രഭാകര (37) നാണ് വധശ്രമത്തിനു ഇരയായത്. സംഭവത്തിൽ തമിഴ്‌നാട് സ്വദേശിയായ വെങ്കിടേശന്‍ എന്ന അണ്ണനെയാണ്കണ്ണൂർ സിറ്റി സി ഐ മഹേഷ് കണ്ട മ്പേത്ത് അറസ്റ്റ് ചെയ്തു.നാല് ദിവസം മുമ്പാണ് ഇരുവരും കണ്ണൂരില്‍ വച്ച് പരിചയപ്പെട്ടത്. മൂന്നാം തീയതി രാത്രി 9.30 മണിയോടെ പാറക്കണ്ടി ബീവറേജിന് സമീപം വച്ചാണ് അക്രമിച്ചത്. പ്രഭാകരന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയ പൊലീസ് ടൗണില്‍ വച്ച് വെങ്കിടേശനെ പിടികൂടുകയായിരുന്നു.







