കേരള പൊലീസിന്റെ ലഹരിവിരുദ്ധ മാരത്തോണും ദീപശിഖാ പ്രയാണവും കാസര്‍കോട് നിന്ന് ആരംഭിച്ചു

കാസര്‍കോട്: ‘സ്പോര്‍ട്സിനൊപ്പം നില്‍ക്കൂ, ലഹരിയെ അകറ്റൂ’ എന്ന മുദ്രാവാക്യവുമായി കേരള പൊലീസ്
സംഘടിപ്പിക്കുന്ന സംസ്ഥാനതല മാരത്തോണും ദീപശിഖാ പ്രയാണവും പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നാരംഭിച്ചു. എം.പി രാജ്മോഹന്‍ ഉണ്ണിത്താന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. എംഎല്‍എമാരായ കല്ലട്ര മാഹിന്‍, എ.കെ.എം അഷ്‌റഫ്, കെ നീലകണ്ഠന്‍, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, സന്ദീപ് വാര്യര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്ളക്കുഞ്ഞി, നഗരസഭാ അധ്യക്ഷ ഷാഹിന സലിം, ഡിഡിഇ റഫീഖ് എന്നിവര്‍ വിശിഷ്ടാതിഥികളായി.

എ.എസ്.പി അച്യുത് അശോക് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.’തൂഫാന്‍’ ലഹരിവിരുദ്ധ പ്രചാരണ വാഹനത്തിന്റെ അനാച്ഛാദനം ജില്ലാ കളക്ടര്‍ കെ അര്‍ജുന്‍ പാണ്ഡ്യന്‍ നിര്‍വഹിച്ചു. അന്താരാഷ്ട്ര കബഡി താരം ജഗദീഷ് കുമ്പള, അന്താരാഷ്ട്ര ഫുട്‌ബോള്‍ താരം മുഹമ്മദ് റാഫി എന്നിവരില്‍ നിന്ന് ആര്‍.ആര്‍.ആര്‍.എഫ് കമാന്‍ഡന്റ് ശക്തി സിംഗ് ആര്യ ദീപശിഖ ഏറ്റുവാങ്ങി. ജനപ്രതിനിധികളും വിശിഷ്ടാതിഥികളും ചേര്‍ന്ന് മാരത്തോണ്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ എന്‍.എസ്.എസ്, എന്‍.സി.സി, എസ്.പി.സി കേഡറ്റുകളുമായി ജില്ലാ പൊലീസ് മേധാവി സംവദിച്ചു. ലഹരിവിരുദ്ധ സെഷന് ഡി.വൈ.എസ്.പി ഡോ.വി. ബാലകൃഷ്ണന്‍ നേതൃത്വം നല്‍കി. ജില്ലാ പൊലീസ് മേധാവി പി.നിധിന്‍രാജ് സ്വാഗതവും ഡി.വൈ.എസ്.പി ടി. ഉത്തംദാസ് നന്ദിയും പറഞ്ഞു. വൈകുന്നേരം മൂന്നു മണിക്ക് കാസര്‍ഗോഡ് ഡി.എച്ച്.ക്യു പൊലീസ് ടര്‍ഫില്‍ എട്ടു ടീമുകളെ ഉള്‍പ്പെടുത്തി ‘തൂഫാന്‍ കിക്ക്’ സ്‌പോര്‍ട്‌സ് കാര്‍ണിവലും നടക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ഹൊസങ്കടി, അംഗഡിപ്പദവില്‍ കൊല്ലപ്പെട്ടത് ഹൊസപ്പേട്ട സ്വദേശി; ആട്ടുകല്ലില്‍ രക്തം പറ്റിപ്പിടിച്ച നിലയില്‍, സ്ഥലത്ത് നിന്ന് മുങ്ങിയ യുവാവിനെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്
Scroll to top

You cannot copy content of this page