കാസര്‍കോട്: പടന്നക്കടപ്പുറം പട്ടേല്‍ കടപ്പുറത്ത് നിര്‍മാണത്തൊഴിലാളിയായ യുവാവിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബീച്ചാരക്കടവിലെ സി തമ്പാന്റെ മകന്‍ കെപി ഷൈജു(34)വാണ് മരിച്ചത്. ടൈല്‍സ് തൊഴിലാളിയായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ യുവാവ് താമസിക്കുന്ന വീടിന്റെ കഴുക്കോലിലാണ് കെട്ടിതൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ചന്തേര പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ശനിയാഴ്ച വൈകീട്ട് മൃതദേഹം വീട്ടിലേക്ക് കൊണ്ടുവരും. കാര്‍ത്യായനിയാണ് മാതാവ്. സുകന്യയാണ് ഭാര്യ. രാമിക, ധ്വന്‍ ദേവ് എന്നിവരാണ് മക്കള്‍. ബൈജു, ഷൈനി എന്നിവരാണ് സഹോദരങ്ങള്‍.







