വൊര്‍ക്കാടി: ദുബൈ കെഎംസിസി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ ബൈത്തുറഹ്‌മ ഭവന നിര്‍മ്മാണ പദ്ധതിയിലെ എട്ടാമത്തെ വീട് വൊര്‍ക്കാടി പഞ്ചായത്തിലെ ധര്‍മ്മനഗറില്‍ അവകാശിക്ക് കൈമാറി. പേസ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ പിഎ മുഹമ്മദ് സല്‍മാന്‍ ഇബ്രാഹിം താക്കോല്‍ദാനം നിര്‍വ്വഹിച്ചു. എകെഎം അഷ്റഫ് എംഎല്‍എ ബൈത്തുറഹ്‌മ സമര്‍പ്പണ സമ്മേളനം ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഇബ്രാഹിം ബേരികെ അധ്യക്ഷത വഹിച്ചു. വെല്‍ഫെയര്‍ സ്‌കീം അംഗങ്ങളുടെ കുടുംബങ്ങള്‍ക്കുള്ള പത്ത് ലക്ഷം രൂപ വീതമുള്ള മരണാനന്തര സഹായം ചടങ്ങില്‍ വെച്ച് വിതരണം ചെയ്തു. പിബി മജീദ് സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി എം അബ്ബാസ് മംഗല്‍പാടി, അസീസ് മരികെ, സയ്യിദ് ഹാദി തങ്ങള്‍, അബ്ദുള്ള മാഥേരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സൈഫുള്ള തങ്ങള്‍, മഞ്ചേശ്വരം പഞ്ചായത്ത് പ്രസിഡന്റ് ബഷീര്‍ കനില, നേതാക്കളായ പി.ബി. അബൂബക്കര്‍ പാത്തൂര്‍, വി. എസ്. മുഹമ്മദ്, ഉമര്‍ ബോര്‍ക്കള, എകെ ആരിഫ്, ടി എം ഷുഹൈബ്, ഖാലിദ് എം പി, സെഡ് എ കയ്യാര്‍, ആസിഫ് കന്തല്‍, മജീദ് പച്ചമ്പള, സിദ്ദീഖ് ദണ്ഡഗോളി, വി വി എം അഷ്റഫ് പാവൂര്‍ തുടങ്ങിയവരും ജനപ്രതിനിധികളും സംബന്ധിച്ചു.







