നാളെ ട്യൂഷൻ ക്ലാസോ, സ്പെഷ്യൽ ക്ലാസോ പാടില്ല; കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി
കാസർകോട്: തീവ്രമഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചതിനാൽ ശനിയാഴ്ച കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. സ്കൂളുകൾ, കോളേജുകൾ, മതപഠന കേന്ദ്രങ്ങൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെയുള്ള യാതൊരുവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളും നാളെ തുറന്നു പ്രവർത്തിക്കാൻ പാടില്ല. ഒരു സ്കൂളിലും സ്പെഷ്യൽ ക്ലാസുകൾ സംഘടിപ്പിക്കാൻ പാടില്ല. മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടായിരിക്കില്ലെന്ന്ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ അറിയിച്ചു.