കൊലപാതകം, തട്ടി കൊണ്ടുപോകൽ: നിരവധി കേസുകളിലെ പ്രതിയായ കല്ല് ജംഷീറിനെ കാപ്പ ചുമത്തി ജയിലിലടച്ചു

കണ്ണൂർ:നിരവധി ക്രിമിനല്‍ കേസില്‍ പ്രതിയായ ആദികടലായി സ്വദേശി ജംഷീര്‍ എന്ന കല്ല് ജംഷീറിനെ കാപ്പ ചുമത്തി ജയിലിലടച്ചു. സിറ്റി പൊലീസ് കമ്മീഷണര്‍ ബി.വി. വിജയ ഭരത് റെഡിയുടെ ശുപാര്‍ശ പ്രകാരം ജില്ലാ കലക്ടറാണ് കാപ്പ ചുമത്താന്‍ ഉത്തരവിട്ടത്. കണ്ണൂര്‍ സിറ്റി, ടൗണ്‍ പൊലീസ് സ്റ്റേഷനുകളിലായി കൊലപാതകം, വധശ്രമം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങി നിരവധി കേസുകളിൽപ്രതിയാണ് ഇയാളെന്നു പൊലീസ് പറഞ്ഞു. നിലവില്‍ സബ് ജയിലില്‍ റിമാന്റില്‍ കഴിഞ്ഞുവരികയായിരുന്നു. കാപ്പ ചുമത്തിയതിനെ തുടര്‍ന്ന് പ്രതിയെ സിറ്റി സി.ഐ. പി.കെ.ഷിജു അറസ്റ്റ് രേഖപ്പെടുത്തി സബ് ജയിലില്‍ നിന്ന് സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള, ആരിക്കാടിയിൽ റോഡരികില്‍ നിന്നു കളഞ്ഞു കിട്ടിയ പഴ്‌സ് പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ച് മാതൃകയായി; മൊഗ്രാല്‍ ഗവ. വി എച്ച് എസ് എസിലെ വിദ്യാര്‍ത്ഥികള്‍ക്ക് അഭിനന്ദന പ്രവാഹം
Scroll to top

You cannot copy content of this page