ആദ്യകാല കെ എസ് ആര്‍ ടി സി ഡ്രൈവര്‍ വെള്ളിക്കോത്തെ ഇ.രാമകൃഷ്ണന്‍ അന്തരിച്ചു

കാസര്‍കോട്: ആദ്യകാല കെ എസ് ആര്‍ ടി സി ഡ്രൈവര്‍ കാഞ്ഞങ്ങാട്, അജാനൂര്‍, വെള്ളിക്കോത്തെ ഇല്ലത്തുവളപ്പില്‍ ഇ. രാമകൃഷ്ണന്‍ (84) അന്തരിച്ചു. കാസര്‍കോട്, കണ്ണൂര്‍ ഡിപ്പോകളില്‍ ദീര്‍ഘകാലം ഡ്രൈവറായിരുന്നു. 2000ല്‍ കാസര്‍കോട് ഡിപ്പോയില്‍ നിന്നാണ് വിരമിച്ചത്.ഭാര്യ: രാധ. മക്കള്‍: രാജേഷ്, ബാലകൃഷ്ണന്‍, ശശികല. മരുമക്കള്‍: അനു, രേണുക, സുനില്‍. സഹോദരങ്ങള്‍: ശേഖരന്‍, കുഞ്ഞിക്കണ്ണന്‍, ചന്ദ്രാവതി, മാധവി, പരേതയായ പാര്‍വ്വതി.

ഓപ്പറേഷന്‍ തൂഫാന്‍: ചെര്‍ക്കളയിലും ഹിദായത്ത് നഗറിലും മയക്കുമരുന്നു വേട്ട; കാറുകളില്‍ കടത്തുകയായിരുന്ന എം ഡി എം എയുമായി മൂന്നു പേര്‍ അറസ്റ്റില്‍

കാസര്‍കോട്: ചെര്‍ക്കളയിലും മുട്ടത്തൊടി , സന്തോഷ് നഗറിലും വിദ്യാനഗര്‍ പൊലീസും ഡാന്‍സാഫ് ടീമും നടത്തിയ പരിശോധനയില്‍ എം ഡി എം എയുമായി മൂന്നു പേരെ അറസ്റ്റു ചെയ്തു. മയക്കുമരുന്ന് കടത്തിനു ഉപയോഗിച്ച കാറുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.സന്തോഷ് നഗറില്‍ ഇന്നലെ (വ്യാഴം) രാത്രി പത്തരമണിയോടെ വിദ്യാനഗര്‍ എസ് ഐ അനൂപിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് സന്തോഷ് നഗര്‍, കുഞ്ഞിക്കാനം, ആത്തിഫ് മന്‍സിലിലെ മുഹമ്മദ് അന്‍ഷീദ് (26), ചെര്‍ക്കള, തായല്‍ ഹൗസിലെ സി .അബ്ദുല്‍ ഖാദര്‍ (27) എന്നിവരെ അറസ്റ്റു …

കുമ്പള, ആരിക്കാടിയിൽ റോഡരികില്‍ നിന്നു കളഞ്ഞു കിട്ടിയ പഴ്‌സ് പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ച് മാതൃകയായി; മൊഗ്രാല്‍ ഗവ. വി എച്ച് എസ് എസിലെ വിദ്യാര്‍ത്ഥികള്‍ക്ക് അഭിനന്ദന പ്രവാഹം

കാസര്‍കോട്: റോഡരികില്‍ നിന്നു കളഞ്ഞുകിട്ടിയ പഴ്‌സ് പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ച് വിദ്യാര്‍ത്ഥികള്‍ മാതൃകയായി. മൊഗ്രാല്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളായ സര്‍ഫാസ്, അക് ഷര്‍, അഫീസ്, ഇര്‍ഫാന്‍, മിദ്‌ലാജ് എന്നിവരാണ് മാതൃകയായത്. ഇന്നലെ വൈകുന്നേരം ക്ലാസ് കഴിഞ്ഞു വീട്ടിലേയ്ക്ക് പോകുന്നതിനിടയിലാണ് ആരിക്കാടി, തങ്ങളുടെ വീടിനു സമീപത്തു റോഡരികില്‍ നിന്നു വിദ്യാർത്ഥികൾക്ക് ഒരു പഴ്‌സ് കളഞ്ഞു കിട്ടിയത്. തുറന്നു നോക്കിയപ്പോള്‍ വലിയൊരു സംഖ്യയും വിലപ്പെട്ട രേഖകളും കാണപ്പെട്ടു. വിദ്യാര്‍ത്ഥികള്‍ മറ്റൊന്നും ആലോചിച്ചില്ല. കളഞ്ഞു കിട്ടിയ പഴ്‌സുമായി …

കാസര്‍കോട് കേളുഗുഡ്ഡയിലെ ആദ്യകാല വ്യാപാരിയും വാണിയ – ഗാണിക സേവാ സമാജ് സേവാ സംഘം പ്രസിഡണ്ടുമായ അപ്പു പാട്ടാളി അന്തരിച്ചു

കാസര്‍കോട്: കേളുഗുഡ്ഡയിലെ ആദ്യകാല വ്യാപാരിയും വാണിയ -ഗാണിക സമാ സേവാസംഘം പ്രസിഡണ്ടുമായ സുര്‍ളു, ബട്ടംപാറയിലെ അപ്പു പാട്ടാളി (79) അന്തരിച്ചു. പെര്‍ണ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം ഓഡിറ്റര്‍, ഭഗവതി സേവാ സംഘം പ്രസിഡണ്ട്, കറുവപ്പാടി തറവാട് കമ്മിറ്റി പ്രസിഡണ്ട് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: കുസുമാവതി. മക്കള്‍: മഹേഷ് (ഗള്‍ഫ്), ഗണേശ, മനോജ് കുമാര്‍, വാണിശ്രീ. മരുമക്കള്‍: വിനുത, ജയലക്ഷ്മി, ശോഭിത, ഭാസ്‌ക്കര. സഹോദരങ്ങള്‍: ചന്ദ്രശേഖര, നാരായണ, സീത, സുശീല, പരേതനായ കൊഗ്ഗുപാട്ടാളി.

ഷൂസ് ധരിച്ചതിന്റെ പേരില്‍ വിദ്യാര്‍ഥികളെ ആക്രമിച്ച സംഭവം; മംഗളൂരുവില്‍ മലയാളി വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്

മംഗളൂരു: ഷൂസ് ധരിച്ചതിന്റെ പേരില്‍ സംഘം ചേര്‍ന്ന് ജൂനിയര്‍ വിദ്യാര്‍ഥികളെ ആക്രമിച്ച സംഭവത്തില്‍ മലയാളി വിദ്യാര്‍ഥികള്‍ക്കെതിരെ പാണ്ഡേശ്വര്‍ പൊലീസ് കേസെടുത്തു. പയ്യന്നൂര്‍ കവ്വായി സ്വദേശികളായ രോഹന്‍ രമേഷ് (19), കെ.വേദാന്ത് സുഹാസ് (19), രാമന്തളി സ്വദേശി എം. പി.റഹാന്‍ (19), കണ്ണൂര്‍ വേങ്ങര സ്വദേശി പി.മുഹമ്മദ് ഹര്‍ബാന്‍ (19), തൃശൂര്‍ കണ്ടശാംകടവ് സ്വദേശി പി.കെ.റെജിന്‍ (19) എന്നിവരെയാണ് കേസില്‍ പൊലീസ് പിടികൂടിയത്. പിന്നീട് ഇവരെ ജാമ്യത്തില്‍ വിട്ടു. പാണ്ഡേശ്വര്‍ ശ്രീനിവാസ കോളേജിലെ രണ്ടാം വര്‍ഷ ലോജിസ്റ്റിക്‌സ് ഡിപ്ലോമ …

പിഗ്മി കളക്ഷന്‍ ഏജന്റ് കുഴഞ്ഞു വീണു മരിച്ചു

കാസര്‍കോട്: മഞ്ചേശ്വരം സര്‍വ്വീസ് സഹകരണ ബാങ്ക് പിഗ്മി കലക്ഷന്‍ ഏജന്റ് മഞ്ചേശ്വരത്തെ ജി. ശാന്താരാമ (62)കുഴഞ്ഞു വീണു മരിച്ചു. ഇന്നലെ (വ്യാഴം) വൈകുന്നേരം വീട്ടില്‍ കുഴഞ്ഞു വീണ ഉടന്‍ ഹൊസങ്കടിയിലെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.ഭാര്യ: ശാരദ. മക്കള്‍ : പ്രണന്യ, പ്രണമ്യ. സഹോദരങ്ങള്‍: സാവിത്രി. സത്യാവതി, ചന്ദ്രാവതി.കാഞ്ഞങ്ങാട് എം എല്‍ എ ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, സി പി ഐ മണ്ഡലം സെക്രട്ടറി രാമകൃഷ്ണ കടമ്പാര്‍, സി പി എം ജില്ലാ സെക്രട്ടറിയേറ്റംഗം കെ ആര്‍ ജയാനന്ദ …

കനത്തമഴയില്‍ റോഡ് തകര്‍ന്നു; യാത്രാ ദുരിതം ഇരട്ടിയായി; കാസര്‍കോട് നഗരത്തിലെ റോഡുകളില്‍ ഗര്‍ത്തങ്ങള്‍

കാസര്‍കോട്: മഴ കനത്തതോടെ നഗരത്തിലേയും പരിസരങ്ങളിലേയും റോഡുകള്‍ തകര്‍ന്നു. പലേടത്തും ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടതോടെ യാത്രാ ദുരിതം ഇരട്ടിയായി. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് മെക്കാഡം ചെയ്ത ബീച്ച് റോഡിലെ പല ഭാഗങ്ങളിലും ഗര്‍ത്തം രൂപപ്പെട്ടു. ചിലയിടങ്ങളില്‍ കുടിവെള്ള പൈപ്പുകള്‍ക്കായി വെട്ടി പൊളിച്ച ഭാഗങ്ങള്‍ ശരിയായ രീതിയില്‍ നന്നാക്കാത്തതും യാത്രാ ദുരിതത്തിന് കാരണമായി. റോഡിലെ കുഴികള്‍ കാരണം ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നത് നിത്യ സംഭവമായി. നെല്ലിക്കുന്ന് ഹാര്‍ബര്‍ പ്രവൃത്തി പുരോഗമിക്കുന്നുണ്ടെങ്കിലും റോഡിലെ കുഴിയും റോഡിലെ വീതി കുറവും നിത്യേനയുള്ള …

ഉപ്പള സ്വദേശിയെ കാണാതായതായി പരാതി; പൊലീസ് അന്വേഷണം തുടങ്ങി

കാസര്‍കോട്: ഉപ്പള, അഞ്ചിക്കട്ടയിലെ അബ്ദുല്‍ റഹ്‌മാ(48)നെ കാണാതായതായി പരാതി. സഹോദരന്‍ മുഹമ്മദ് ബഷീര്‍ നല്‍കിയ പരാതിയില്‍ മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.ജൂലായ് 25ന് രാവിലെ 10 മണിക്ക് വീട്ടില്‍ നിന്നു പോയതായിരുന്നു. അതിനു ശേഷം തിരിച്ചെത്തിയില്ലെന്നു പരാതിയില്‍ പറഞ്ഞു.

യുവ മോഡല്‍ കൃതി ബംഗേര വീട്ടില്‍ മരിച്ച നിലയില്‍; പൊലീസ് അന്വേഷണം ആരംഭിച്ചു

ഉഡുപ്പി: യുവ മോഡലിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കല്‍മാഡി സ്വദേശിനി കൃതി ബംഗേര(27) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. മോഡലിംഗ് രംഗത്ത് പ്രശസ്തയായിരുന്ന കൃതി ഉഡുപ്പിയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ ജോലി ചെയ്തിരുന്നു. എന്നാല്‍ വിഷാദ രോഗം കാരണം കഴിഞ്ഞ നാലുമാസത്തോളമായി വീട്ടില്‍ തന്നെയായിരുന്നു. രണ്ടുദിവസം മുമ്പ് താന്‍ മരിക്കുമെന്ന് മാതാവ് രത്‌നയോട് യുവതി പറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് വീട്ടുകാര്‍ മുറിയില്‍ യുവതിയെ പൂട്ടിയിട്ടിരുന്നു. വ്യാഴാഴ്ച വൈകീട്ട് മുറി തുറക്കാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് …

കാറ്റും മഴയും: പെരിയ- ഒടയഞ്ചാല്‍ റോഡില്‍ മരം വീണു; ഗതാഗതം തടസ്സപ്പെട്ടു

കാസര്‍കോട്:ശക്തമായ കാറ്റിലും മഴയിലും മരം പൊട്ടി വീണ് ഗതാഗതം തടസ്സപ്പെട്ടു. പെരിയ- ഒടയഞ്ചാല്‍ റോഡിലെ താന്നിയടി വളവിലാണ് മരം വീണത്. മൂന്നു വൈദ്യുതി തൂണുകള്‍ തകര്‍ന്നു. അപകടത്തെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗത തടസ്സപ്പെട്ടു. കെ എസ് ഇ ബി ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് മരം മുറിച്ചു നീക്കിയാണ് ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചത്.

കാണാതായ പൊലീസുകാരനെ മംഗ്‌ളൂരുവിലെ ലോഡ്ജില്‍ കണ്ടെത്തി

കാസര്‍കോട്: കാണാതായ പൊലീസുകാരനെ മംഗ്‌ളൂരുവില്‍ കണ്ടെത്തി. അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അട്ടേങ്ങാനം, പോർക്കളത്തെ സാംസനലി(27)നെയാണ് ഒരു ലോഡ്ജില്‍ കണ്ടെത്തിയത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ അമ്പലത്തറ എസ് ഐ പ്രകാശിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സാംസനലിനെ കണ്ടെത്തിയത്. കാസര്‍കോട് ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ സിവില്‍ പൊലീസ് ഓഫീസറായ ഇദ്ദേഹം നിലവില്‍ രാജപുരം പൊലീസ് സ്റ്റേഷനിലെ ഡ്യൂട്ടിയിലാണ്.ഏതാനും ദിവസം മുമ്പ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം കാഞ്ഞങ്ങാട്ടേക്ക്‌പോകുന്നുവെന്നു പറഞ്ഞാണ് ഇറങ്ങിയത്. തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അമ്പലത്തറ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. …

അസുഖം മാറാത്ത മനോവിഷമം; യുവാവ് അയല്‍വാസിയുടെ കിണറ്റില്‍ച്ചാടി ജീവനൊടുക്കി

കാസര്‍കോട്: അസുഖം മാറാത്ത മനോവിഷമത്തെ തുടര്‍ന്നാണെന്നു പറയുന്നു,യുവാവ് അയല്‍വാസിയുടെ കിണറില്‍ ചാടി ജീവനൊടുക്കി. കൊടലമൊഗറു, ഭണ്ഡാര വീട്ടിലെ കാന്തപ്പ പൂജാരിയുടെ മകന്‍ കെ നവീന്‍ (38)ആണ് ജീവനൊടുക്കിയത്.ഇന്നലെ (വ്യാഴം) രാത്രി 7.45 മണിയോടെയാണ് സംഭവം. വിവരം ഉടന്‍ ഫയര്‍ഫോഴ്‌സിനെ അറിയിച്ചു. ഫയര്‍ഫോഴ്‌സെത്തി കിണറ്റില്‍ നിന്നു നവീനിനെ പുറത്തെടുത്തുവെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മംഗല്‍പ്പാടി താലൂക്കാശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. മഞ്ചേശ്വരം പൊലീസ് കേസെടുത്തു.കൂലിപ്പണിക്കാരനായ നവീന്‍ അവിവാഹിതനാണ്. മാതാവ്: ജയന്തി. സഹോരങ്ങള്‍: പ്രകാശ്, ഭവ്യ, ശശികല.

എസ് വൈ എഫ് സാരഥി സഞ്ചാരത്തിന് ജില്ലയിൽ വരവേൽപ്പ്

കാസർകോട്: ‘പ്രവർത്തകർക്കൊപ്പം’ എന്ന സന്ദേശവുമായി സുന്നി യുവജന ഫെഡറേഷൻ നടത്തുന്ന സംസ്ഥാന സാരഥി സഞ്ചാരത്തിന് കാസർകോട് ജില്ലയിലെ പള്ളിക്കരയിൽ സ്വീകരണം നൽകി. എസ് വൈ എഫ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് ഹാഷിം ബാഫഖി തങ്ങൾ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് അബ്ദുറഹ്മാൻ മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന – ജില്ലാ നേതാക്കളായ ഫവാസ് വഹബി,സയ്യിദ് ഹസൻ ജിഫ്രി തങ്ങൾ മൂന്നിയൂർ നേതൃത്വം നൽകി. സാരഥി സന്ദേശം എസ് വൈ എഫ് സംസ്ഥാന ജനറൽ സെക്രട്ടറി അഷ്റഫ് ബാഖവി …

ഇരിട്ടി കപ്പച്ചേരിയിൽ കാർ മറിഞ്ഞ് കോൺഗ്രസ് നേതാവ് മരിച്ചു

ഇരിട്ടി: ഇരിട്ടി – തളിപ്പറമ്പ് സംസ്ഥാന പാതയിൽ കപ്പച്ചേരി വളവിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് തളിപ്പറമ്പിലെ ആദ്യകാല കോൺഗ്രസ് നേതാവ് മരിച്ചു. തളിപ്പറമ്പ് പുഴക്കുളങ്ങരയിലെ മറ്റത്തിൽ കേശവൻ (75) ആണ് മരിച്ചത്. വ്യാഴാഴ്ച്ച ഉച്ചക്ക് ഒരുമണിയോടെയായിരുന്നു അപകടം. പെരുമ്പറമ്പിലെ ഒരു വർക്ക് ഷോപ്പിൽ നിന്നും റിപ്പയർ ചെയ്തശേഷം കാറുമായി തളിപ്പറമ്പിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. കപ്പച്ചേരി വളവിൽ നിയന്ത്രണം വീട്ട കാർ റോഡരികിലെ പഴശ്ശി പദ്ധതി പ്രദേശത്തെ താഴ്ചയിലേക്ക് വീഴുകയായിരുന്നു. കാറിനകത്തു കുടുങ്ങിപ്പോയ കേശവനെ നാട്ടുകാർ പുറത്തെടുത്ത് …

ക്ലാസിൽ സംസാരിച്ചതിന് അധ്യാപകന്റെ ക്രൂരമർദ്ദനം; ചോദിക്കാൻ എത്തിയ പിതാവിനെയും മർദ്ദിക്കാൻ ശ്രമം

പാലക്കാട്: ക്ലാസ് എടുക്കുന്നതിനിടെ സംസാരിച്ചതിന് അധ്യാപകൻ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ചതായി പരാതി. പാലക്കാട് തൃക്കടീരി പിടിഎം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയെയാണ് അധ്യാപകൻ മർദ്ദിച്ചത്. അധ്യാപകനായ നൗഷാദ്, മുഖത്ത് അടിച്ചുവെന്ന് ഒൻപതാം ക്ലാസ് വിദ്യാർത്ഥി പറഞ്ഞു. പരിക്കേറ്റ വിദ്യാർത്ഥിയെ ചെർപ്പുളശ്ശേരി കോപ്പറേറ്റീവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അധ്യാപകൻ നിരന്തരം വിദ്യാർത്ഥികളെ ക്രൂരമായ ഉപദ്രവിക്കാറുണ്ടെന്നും, മുൻപും സമാനമായ അനുഭവം ഉണ്ടായിട്ടുണ്ടെന്നും വിദ്യാർത്ഥി പറഞ്ഞു. അടിയേറ്റ് മകന്റെ മുഖത്തു വീക്കം വന്നെന്നും തുടർന്ന് ചോദിക്കാൻ എത്തിയ തന്നെയും അധ്യാപകൻ ആക്രമിക്കാൻ ശ്രമിച്ചതായും …

സംസ്ഥാനത്ത് പെരുമഴ; എട്ട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട്, ആറ് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും.എട്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ടും ആറ് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് തീവ്രമഴ മുന്നറിയിപ്പുള്ളത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലേ‍ർട്ട്. മഴ മുന്നറിയിപ്പിനെ തുടർന്ന് ആറ് ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു കളക്ടർമാർ അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ …

ഇന്നത്തെ പ്രധാന വാർത്തകൾ

​യു.എസ് – ഇറാൻ സംഘർഷം: അമേരിക്കയും ഇറാനും തമ്മിലുള്ള ധാരണയെ തുടർന്ന് തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള വാണിജ്യ കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ചർച്ചകൾ പുരോഗമിക്കുന്നു. ഗൾഫ് രാജ്യങ്ങളിലെ ഊർജ്ജ കേന്ദ്രങ്ങൾ ലക്ഷ്യമിടുന്നതിൽ നിന്നും ഇരുവരും പിന്നോട്ട് പോകുന്നതിനുള്ള നയതന്ത്ര നീക്കങ്ങളിൽ ഖത്തറും സൗദിയും സജീവമായി ഇടപെടുന്നുണ്ട്. ​ഗസ്സ പ്രതിസന്ധി: ഗസ്സയിൽ ഇസ്രായേൽ തുടരുന്ന ആക്രമണങ്ങളിലും വൻതോതിലുള്ള ജീവഹാനിയിലും സൗദി അറേബ്യ ഉൾപ്പെടെയുള്ള അറബ്-ഇസ്‌ലാമിക രാജ്യങ്ങൾ ശക്തമായ അമർഷവും പ്രതിഷേധവും അറിയിച്ചു. ​ ഡെന്മാർക്കിലെ ഇസബെല്ല രാജകുമാരി (19) …