കാസര്‍കോട്: ആള്‍മാറാട്ടം നടത്തി വ്യാജരേഖ ചമച്ച് വാഹനവില്‍പ്പന നടത്തിയ കേസിലെ പിടികിട്ടാപ്പുള്ളി 19 വര്‍ഷത്തിന് ശേഷം അറസ്റ്റിൽ. കര്‍ണാടക ,മുള്‍ക്കി ഹലയങ്ങാടി ചന്ദ്രമൗലേശ്വര ക്ഷേത്രത്തിന് സമീപത്തെ ഗണേഷ് ഷെട്ടിയെ (50) ആണ് കണ്ണൂര്‍-കാസര്‍കോട്റെയ്ഞ്ച് ക്രൈംബ്രാഞ്ച് എസ്.പി: കെ.വി. വേണുഗോപാലിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തില്‍ കാസര്‍കോട് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി: ടി. മധുസൂദനന്‍ അറസ്റ്റ് ചെയ്തത്.
2002ല്‍ മഞ്ചേശ്വരം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയാണ് ഗണേഷ് ഷെട്ടി. ക്വാളിസ് വാഹനം വ്യാജ രേഖ ചമച്ച് ആള്‍മാറാട്ടം നടത്തി കരുണാകര ഭണ്ഡാരി എന്നയാള്‍ക്ക് വില്‍ക്കുകയായിരുന്നു. ലക്ഷക്കണക്കിന് രൂപ കൈക്കലാക്കുകയും ചെയ്തു. പിന്നീടാണ് മറ്റൊരാളുടെ വാഹനമാണ് വ്യാജരേഖ ചമച്ച് തനിക്ക് വിറ്റതെന്ന് കരുണാകര ഭണ്ഡാരിക്ക് മനസിലായത്. തുടര്‍ന്ന് അദേഹം നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുക്കുകയും ഗണേഷ് ഷെട്ടിയെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ഇയാള്‍ ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. ഇതേ തുടര്‍ന്ന് 2007ല്‍ ഇയാളെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ക്രൈംബ്രാഞ്ച് എസ്.എ: രവീന്ദ്രനാഥ്, എ.എസ്.ഐ: പ്രമോദ്, സീനിയര്‍ സി.പി.ഒ: ഗോപന്‍, ഡ്രൈവര്‍ രഞ്ജിത്ത് കുമാര്‍ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.







