അതി തീവ്ര മഴ: കാസര്‍കോട് ഉള്‍പ്പെടെ 4 വടക്കന്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട്; വെള്ളക്കെട്ടിനും മലവെള്ളപ്പാച്ചിലിനും സാധ്യതയെന്ന് മുന്നറിയിപ്പ്

കാസര്‍കോട്: കാസര്‍കോട് ഉള്‍പ്പെടെ നാലു ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. അതി തീവ്ര മഴക്കും വെള്ളക്കെട്ടിനും മലവെള്ളപ്പാച്ചിലിനും സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള മറ്റു ജില്ലകള്‍.
കാസര്‍കോട് ജില്ലയില്‍ ഇന്നലെ രാത്രി (വ്യാഴം) ആരംഭിച്ച മഴ ഇന്നും തുടരുകയാണ്. പ്രധാന നദികളിലെല്ലാം ജല നിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുന്നു. കടലാക്രമണവും രൂക്ഷമായി തുടരുന്നു. മംഗല്‍പ്പാടി പഞ്ചായത്തിലെ തീരദേശ മേഖലയിലാണ് കടലാക്രമണം രൂക്ഷമായിട്ടുള്ളത്. തീരദേശ മേഖലയില്‍ മണിക്കൂറില്‍ 65 കിലോമീറ്റര്‍ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page