കാസര്‍കോട്: ശക്തമായി പെയ്ത മഴയില്‍ കാസര്‍കോട് അണങ്കൂര്‍ താനിയത്ത് തുരുത്തി കാര്‍ഗില്‍ പാലത്തില്‍ വെള്ളം കയറി. ഇതു വഴിയുള്ള ഗതാഗതം നിലച്ചിരിക്കുകയാണ്.
അണങ്കൂരില്‍ നിന്നു താനിയത്ത്, ടിപ്പുനഗര്‍, തുരുത്തി, നായന്മാര്‍മൂല, കൊല്ലമ്പാടി, പെരുമ്പള എന്നിവിടങ്ങളിലേക്കുള്ള വഴിയിലെ പാലമാണിത്. പാലം മുങ്ങിക്കിടക്കുന്നത് ഈ ഭാഗങ്ങളിലെ ജനങ്ങള്‍ക്ക് കാസര്‍കോടുമായി എളുപ്പത്തില്‍ ബന്ധപ്പെടാനും തിരിച്ചുമുള്ള സൗകര്യം തടസ്സപ്പെടുത്തിയിരിക്കുകയാണ്.
മുനിസിപ്പാലിറ്റിയാണ് പ്രദേശവാസികളുടെയും യാത്രക്കാരുടെയും സൗകര്യത്തിന് വേണ്ടി പാലം നിര്‍മ്മിച്ചത്. നിര്‍മ്മാണ ഘട്ടത്തില്‍ തന്നെ പാലം കുറച്ചുകൂടി ഉയര്‍ത്തി നിര്‍മ്മിക്കണമെന്ന് ആവശ്യമുയര്‍ന്നെങ്കിലും കൂടുതല്‍ പണം അതിന് ആവശ്യമായതിനാല്‍ ആ നിര്‍ദ്ദേശം മാറ്റി വെയ്ക്കുകയായിരുന്നുവെന്നു പറയുന്നു. ഇത് മൂലം എല്ലാ മഴക്കാലത്തും ഈ പാലം വഴിയുള്ള ഗതാഗതം തടസ്സപ്പെടുന്നുണ്ട്.







