യുറീക്ക ശാസ്ത്ര കേരളം വിജ്ഞാനോത്സവം

കൊടക്കാട് : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് നടത്തുന്ന വിജ്ഞാനോത്സവംപൊള്ളപ്പൊയിൽ എ. എൽ. പി. സ്കൂളിൽ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കേന്ദ്ര നിർവാഹക സമിതി അംഗം ഡോ. എം.വി.ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. നാല് ഘട്ടങ്ങളിലായാണ് വിജ്ഞാനോത്സവം നടക്കുന്നത്. കുട്ടികളിൽ ശാസ്ത്രാവബോധവും യുക്തിചിന്തയും വിശകലന ശേഷിയും വളർത്തുന്നതിന് സഹായകമായ പ്രവർത്തനങ്ങളാണ് ഈ വർഷത്തെ വിജ്ഞാനോത്സവത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പ്രക്രിയാധിഷ്‌ഠിതമായും പ്രകടനാധിഷ്ഠിതവുമായുള്ള വിലയിരുത്തൽ രീതിയുമാണ് വിജ്ഞാനോത്സവത്തിന്റെ സവിശേഷത. ലോവർ പ്രൈമറി, യു.പി , വിഭാഗങ്ങൾക്ക് യുറീക്കാ വിജ്ഞാനോത്സവവും ഹൈസ്‌കൂൾ വിഭാഗങ്ങൾക്ക് ശാസ്ത്ര കേരളം വിജ്ഞാനോത്സവുമാണ് നടന്നത്. സ്കൂൾ തല വിജ്ഞാനോത്സവമാണ് ഒന്നാം ഘട്ടം. തുടർന്ന് പഞ്ചായത്ത്,മേഖല, ജില്ലാ തലങ്ങളിലും സംഘടിപ്പിക്കും.
പി.ടി.എ പ്രസിഡണ്ട് പി.പി. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ. സുകുമാരൻ ഈയ്യക്കാട്, പി.പി. ഭാർഗ്ഗവൻ, ടി.വി. വിനീത, എൻ. വനജ, പി.കെ.ശരണ്യ, ഇ.വി. മേഘ , പ്രധാനാധ്യാപകൻ പ്രദീപ് കൊടക്കാട് , പരിഷത്ത് യൂണിറ്റ് സെക്രട്ടറി രാജൻകൊടക്കാട് പ്രസംഗിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page