ഇന്‍ഡൊനീഷ്യയില്‍ യാത്രാ കപ്പലിന് തീപ്പിടിച്ചു; അഞ്ച് മരണം, 41 പേരെ കാണാതായി

ജക്കാര്‍ത്ത: ഇന്‍ഡൊനീഷ്യയില്‍ യാത്രാ കപ്പലിന് (ഫെറി) തീപ്പിടിച്ച് അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം. 271 യാത്രക്കാരും ജീവനക്കാരുമായി സഞ്ചരിച്ചിരുന്ന കെഎംപി മുത്യാര മുത്യാര സെന്‍സോസ- 2 എന്ന കപ്പലിനാണ് തീപ്പിടിച്ചത്. അപകടത്തില്‍ 41 പേരെ കാണാതായി. ഞായറാഴ്ച രാവിലെ ഇന്‍ഡൊനീഷ്യയിലെ മധുര ദ്വീപിന് സമീപമാണ് ദുരന്തമുണ്ടായത്. സുരബായയിലെ തഞ്ചുങ് പെരാക് തുറമുഖത്ത് നിന്ന് സുലവേസി ദ്വീപിലെ മകാസറിലേക്ക് പോവുകയായിരുന്നു കപ്പല്‍. കപ്പല്‍ പൂര്‍ണമായും കത്തിയമര്‍ന്ന നിലയിലാണ്. തീയും പുകയും ഉയര്‍ന്നതോടെ പലരും ലൈഫ് ജാക്കറ്റുകളുമായി കടലില്‍ ചാടി. സമീപത്തുണ്ടായിരുന്ന കപ്പലുകള്‍ ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനത്തിനെത്തി. 22 കുട്ടികള്‍ ഉള്‍പ്പെടെ 181 യാത്രക്കാരെയും 14 ക്രൂ അംഗങ്ങളെയും അധികൃതരുടെയും മത്സ്യബന്ധന ബോട്ടുകളുടെയും സഹായത്തോടെ രക്ഷപ്പെടുത്തി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ഖാസി സി.എം അബ്ദുല്ല മൗലവിയുടെ കൊലപാതകത്തിന് പിന്നിലുള്ളവർ ഒരു ദിവസം നിയമത്തിന്റെ പിടിയിൽപ്പെടും : കെ നീലകണ്ഠൻ എം എൽ എ, ഉസ്താദ് വഫാത്ത് ദിനത്തിൽ പ്രതിരോധനിര തീർത്ത് എസ്.കെ.എസ്.എസ്.എഫ്
Scroll to top

You cannot copy content of this page