കാസര്‍കോട്: കനത്ത മഴയ്ക്ക് പിന്നാലെ വീടിന് പരിസരത്ത് ഭൂമിയില്‍ വിള്ളല്‍. പാണത്തൂര്‍ പരിയാരത്തെ കൂട്ടിയാനിക്കല്‍ ഓമന ജോസഫിന്റെ വീടിന്റെ മുന്‍ വശമാണ് വിണ്ടു കീറിയത്. വീടിന് താഴെയുള്ള മണ്ണ് ഇടിഞ്ഞുപോയതും വലിയ ഭീഷണി ഉയര്‍ത്തുന്നുണ്ട്. . അപകടസാധ്യത കണക്കിലെടുത്ത് വീട്ടുകാരെ സുരക്ഷിതമായ സ്ഥാനത്തേക്ക് മാറ്റിപ്പാര്‍പ്പിച്ചു.







