ഒരാഴ്ച്ചക്കിടെ വിമാനത്താവളങ്ങള്‍ വഴി കടത്താന്‍ ശ്രമിച്ച 11 കോടിയുടെ സ്വര്‍ണം പിടികൂടി; പിടിയിലായത് മലയാളികളടക്കം ഒമ്പത് പേര്‍

കൊച്ചി: ഒരാഴ്ചയ്ക്കുള്ളില്‍ സംസ്ഥാനത്തെ വിവിധ വിമാനത്താവളങ്ങളില്‍ നിന്ന് 11 കോടിയിലേറെ രൂപ വിലമതിക്കുന്ന എട്ട് കിലോ സ്വര്‍ണം കസ്റ്റംസ് പിടിച്ചെടുത്തു. രഹസ്യവിവരത്തെ തുടര്‍ന്ന് കസ്റ്റംസ് അധികൃതര്‍ നടത്തിയ മിന്നല്‍ പരിശോധനകളിലാണ് വന്‍ സ്വര്‍ണശേഖരം വലയിലായത്. ഒരാഴ്ചയ്ക്കിടെ ആകെ 14 വെവ്വേറെ കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സംഭവത്തില്‍ ആറ് മലയാളികളും മൂന്ന് തമിഴ്‌നാട് സ്വദേശികളും അടക്കം ഒന്‍പത് പേരെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. വിദേശത്തുനിന്ന് എത്തിയ യാത്രക്കാരെ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് ഇവര്‍ കുടുങ്ങിയത്. പല കേസുകള്‍ക്കും അന്തര്‍ദേശീയ കടത്തുമായി ബന്ധമുണ്ടെന്നും ഈ ശൃംഖലകളെ കേന്ദ്രീകരിച്ചുള്ള അന്വേഷണം നടക്കുകയാണെന്നും കസ്റ്റംസ് കമ്മീഷണര്‍ അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page