കാസര്‍കോട്: ഉത്തരമലബാര്‍ തീയ്യ ക്ഷേത്ര സംരക്ഷണ സമിതി കാസര്‍കോട് മേഖലാ ആചാര സംഗമം പുലിക്കുന്ന് ശ്രീ ഭഗവതി സഭാ ഭവനില്‍ അട്ക്കാ ക്ഷേത്രം കാരണവര്‍ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
സമുദായത്തിന്റെ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കാനും പരിപോഷിപ്പിക്കാനും ആചാര സ്ഥാനികരും സമുദായാംഗങ്ങളും ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. മേഖലാ പ്രസിഡന്റ് കുഞ്ഞിക്കണ്ണന്‍ ആധ്യക്ഷം വഹിച്ചു. നാരായണന്‍ ചൂരിക്കോട്, നാരായണന്‍ വെളിച്ചപ്പാടന്‍, ദയാനന്ദ വെളിച്ചപ്പാടന്‍, എന്‍ സതീശന്‍, മോഹനന്‍, രാജേഷ് ബട്ടമ്പാറ, ഉദയന്‍ കൊല്ലമ്പാടി, പുലിക്കുന്ന് മോര സ്ഥാനികന്മാര്‍ പ്രസംഗിച്ചു.








