കാസര്‍കോട്: ബന്തടുക്ക ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ 75-ാം വാര്‍ഷികം ആഘോഷിക്കുന്നു. വാര്‍ഷികാഘോഷത്തിന്റെ ഓര്‍മ്മക്കായി 75 ഇനം നെല്‍ച്ചെടികള്‍ കൃഷി ചെയ്യും. നെല്‍ച്ചെടികള്‍ ജൈവകര്‍ഷകനായ മുന്നാട്, പെരിങ്ങാനം, കൃഷ്ണകൃപയിലെ കരുണാകരന്‍ വിസ്മയ കൈമാറി.
സ്കൂൾ എന്‍എസ്എസ് യൂണിറ്റാണ് കൃഷിയിറക്കുന്നത്.
പെരിങ്ങാനത്തെ വീട്ടുമുറ്റത്ത് നടന്ന ചടങ്ങില്‍ വച്ച് നെല്‍ച്ചെടികള്‍ കൈമാറി. കുറ്റിക്കോല്‍ പഞ്ചായത്തംഗം എ.കെ ശോഭന ബാലചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജീവനം ജൈവവൈവിധ്യ സമിതി പ്രസിഡണ്ട് തമ്പാന്‍ മിയ്യംങ്ങാനം ആധ്യക്ഷം വഹിച്ചു. പ്രിന്‍സിപ്പല്‍ കെ.പി രേഖദാസ് എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ കെ. സന്ധ്യ, വാര്‍ഷികാഘോഷ കമ്മിറ്റി കണ്‍വീനര്‍ ടികെ വസന്ത കുമാരി , മണ്ണും മനസ്സും കൂട്ടായ്മ കണ്‍വീനര്‍ സുരേഷ് പയ്യങ്ങാനം, പിടിഎ പ്രസിഡണ്ട് പിവി സുരേഷ്, എസ്എംസി ചെയര്‍മാന്‍ കെ. ശ്രീജിത്ത്, സ്റ്റാഫ് സെക്രട്ടറി ജ്യോതിലക്ഷ്മി, സീനിയര്‍ അസി. സുരേഷ്, ജീവനം സമിതി ജോ. സെക്രട്ടറി എ ഗോപാലകൃഷ്ണന്‍, വൈസ് പ്രസിഡണ്ട് എന്‍ അശോക് കുമാര്‍, രാധാകൃഷ്ണന്‍ നായര്‍, ഇ കരുണാകരന്‍ വിസ്മയ, ജീവനം സെക്രട്ടറി പിവി ശശി, എന്‍എസ്എസ് വളണ്ടിയര്‍ കെ ശ്വേത സംസാരിച്ചു.








