മഞ്ചേശ്വരം: രൂക്ഷമായ കടലാക്രമണത്തിൽ ഉപ്പള്ള ശാരദാന നഗറിൽ ഒരു വീട് തകർന്നു . മത്സ്യത്തൊഴിലാളി ശശികലയുടെ വീടാണ് കടലാക്രമണത്തിൽ തകർന്നത് .

3 വീടുകൾ അപകട ഭീഷണി നേരിടുന്നു. കടപ്പുറത്തെ നിരവധി തെങ്ങുകൾ കടപുഴകി വീണു. തീരപ്രദേശം വ്യാപകമായി കടലെടുക്കുന്നു. ഇന്ന് ഉച്ചയോടെ യാണ് അപകടമുണ്ടായത്. ഈ പ്രദേശങ്ങളിൽ കടൽ ഇപ്പോഴും ക്ഷുഭിതമാണ്. തിരമാലകൾ ആഞ്ഞടിക്കുന്നു.







