ലഹരിമുക്ത വികസിത ഭാരതം: മത്സരങ്ങളും പ്രതിജ്ഞയെടുക്കലും നടത്തി

കാസര്‍കോട്: മേരാ യുവഭാരത് കാസര്‍കോടും നാഷണല്‍ സര്‍വ്വീസ് സ്‌കീമും സംയുക്തമായി നശ മുക്ത് ഫോര്‍ വികസിത് ഭാരത് മത്സരങ്ങള്‍ സംഘടിപ്പിച്ചു. കാസര്‍കോട് ഗവണ്‍മെന്റ് കോളേജില്‍ നടന്ന മത്സരം കല്ലട്ര മാഹിന്‍ എം.എല്‍ എ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ . വി. എസ് അനില്‍ കുമാര്‍ അദ്ധ്യഷത വഹിച്ചു. എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ എ. എന്‍ മനോഹരന്‍, പി. ജുവൈരിയ ജില്ലാ യൂത്ത് ഓഫീസര്‍ ആശ ഫ്രാന്‍സിസ് മേരാ യുവ ഭാരത് വൊളണ്ടിയര്‍ ശ്രുതി സുകു പ്രസംഗിച്ചു.

ഗ്രൂപ്പ് സോങ്, ഗ്രൂപ്പ് ഡാന്‍സ്, മൈം, പെയിന്റിംഗ്, പ്രസംഗം, സ്ലാം പോയട്രി റില്‍ മത്സര ങ്ങളില്‍ 120 ഓളം കുട്ടികള്‍ പങ്കെടുത്തു. ലഹരി വിമുക്ത വികസിത ഭാരതത്തിനായി യത്‌നിക്കുമെന്നു ഓരോരുത്തരും പ്രതിജ്ഞ ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page